സൗജന്യ ബയോബിൻ വിതരണം ചെയ്തു

കടപ്പുറം : മാലിന്യ സംസ്കരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കടപ്പുറം ഗ്രാമപഞ്ചായത്തില്‍ പൊതുജനങ്ങള്‍ക്കായി സൗജന്യമായി ബയോബിന്‍ വിതരണം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സാലിഹ ഷൗക്കത്ത് വിതരണോദ്ഘാടനം നിര്‍വഹിച്ചു. വൈസ് പ്രസിഡണ്ട് കാഞ്ചന മൂക്കൻ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്തിന്റെ 2024-25 സാമ്പത്തിക വര്‍ഷത്തിൽ നൂറ്റി അറുപതോളം പേര്‍ക്കാണ് ഇനോക്കുലം ഉള്‍പ്പെടെയുള്ള ബിന്നുകള്‍ വിതരണം ചെയ്തത്. ഗ്രാമസഭകളിലൂടെയാണ് ഗുണഭോക്താക്കളെ കണ്ടെത്തിയത്.

ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശുഭ ജയൻ, മെമ്പർമാരായ ഷീജ രാധാകൃഷ്ണൻ, പ്രസന്ന ചന്ദ്രൻ, സുനിത പ്രസാദ്, ടി ആർ ഇബ്രാഹിം, ഗ്രാമസേവകരായ സിനോജ്, ചിത്ര, തൊഴിലുറപ്പ് ഉദ്യോഗസ്ഥർ, ഗുണഭോക്താക്കൾ തുടങ്ങിയവർ സംബന്ധിച്ചു

Comments are closed.