പുന്നയൂർകുളത്തെ ആശാവർക്കർമാർക്ക് സൗജന്യ കമ്പ്യൂട്ടർ പരിശീലനം

പുന്നയൂർക്കുളം : ഗ്രാമപഞ്ചായത്തിലെ ആശാ പ്രവർത്തകർക്ക് സംസ്ഥാന സർക്കാരിന്റെ സൗജന്യ കമ്പ്യൂട്ടർ പരിശീലനം ആരംഭിച്ചു.

കോവിഡ് മഹാമാരിയിൽ ഉറ്റവരെയും ഉടയവരെയും മറന്ന് സ്വന്തം നാടിനു വേണ്ടി സ്തുത്യർഹമായ സേവനമനുഷ്ഠിച്ച ആശാ പ്രവർത്തകർക്കാണ് സംസ്ഥാന സർക്കാർ സൗജന്യ കമ്പ്യൂട്ടർ പരിശീലനം നടത്തുന്നത്.
പഞ്ചായത്തിലെ മുഴുവൻ ആശാവർക്കർമാർക്കും പരിശീലനം നൽകും. 22 പേരാണ് നിലവിൽ ആശാവർക്കർമാരായി പുന്നയൂർക്കുളത്ത് സേവനമനുഷ്ഠിക്കുന്നത്.
അണ്ടത്തോട് അക്ഷയ കേന്ദ്രത്തിലാണ് ക്ലാസുകൾ.
പുന്നയൂർക്കുളം പഞ്ചായത്ത് പ്രസിഡന്റ് ജാസ്മിൻ ഷെഹീർ പരിശീലനം ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് മെമ്പർ പി എസ് അലി അധ്യക്ഷത വഹിച്ച ചടങ്ങിൽ വിവിധ പഞ്ചായത്ത് അംഗങ്ങളും ആശാവർക്കർമാരും പങ്കെടുത്തു.

Comments are closed.