പുന്നയൂർക്കുളം : ഡിഗ്രി, പിജി ഉന്നതപഠനം നടത്തുന്ന മത്സ്യത്തൊഴിലാളികളുടെ മക്കൾക്ക് ലാപ്ടോപ്പുകൾ നൽകി.

പുന്നയൂർക്കുളം ഗ്രാമപഞ്ചായത്തിന്റെ ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് തിരഞ്ഞെടുത്ത വിദ്യാർഥികൾക്ക് ലാപ്ടോപ്പുകൾ വിതരണം ചെയ്തത്. ഫിഷറീസ് വകുപ്പിന്റെ സഹായത്തോടെ വിദ്യാർത്ഥികൾക്ക് നൽകുന്ന ലാപ്ടോപ് വിതരണത്തിന്റെ ഉദ്ഘാടനം പുന്നയൂർക്കുളം പഞ്ചായത്ത് പ്രസിഡന്റ് ജാസ്മിൻ ഷെഹീർ നിർവഹിച്ചു.

പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇ കെ നിസാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ സെക്രട്ടറി ഷിബുദാസ്, ഫിഷറീസ് ഓഫീസർ ഫാത്തിമ, മറ്റ് വാർഡ് മെമ്പർമാർ, രക്ഷിതാക്കൾ, വിദ്യാർത്ഥികൾ എന്നിവർ പങ്കെടുത്തു.