mehandi new

കടൽത്തീരത്തെ ആവാസവ്യവസ്ഥ സംരക്ഷിച്ചില്ലെങ്കിൽ കടലാമകളുടെ വംശനാശം; മുന്നറിയിപ്പുമായി വനം വകുപ്പ്

fairy tale

ചാവക്കാട് : കടലാമകളുടെ ആവാസവ്യവസ്ഥ സംരക്ഷിക്കുന്നതിനുള്ള പദ്ധതിയുടെ ഭാഗമായി കടലാമ മുട്ടകൾ സംരക്ഷിക്കുന്ന സന്നദ്ധ പ്രവർത്തകർക്കുള്ള ബോധവൽക്കരണ പരിശീലന പരിപാടി സംഘടിപ്പിച്ചു.

കേരള വനം വന്യജീവി വകുപ്പിന് കീഴിലെ സാമൂഹ്യവൽക്കരണ വിഭാഗം തൃശൂർ ഡിവിഷനാണ് കടലാമകളുടെ സംരക്ഷണത്തിനായി ബോധവൽക്കരണ ക്ലാസ് നടത്തിയത്.

Mss conference ad poster

കാട്ടിലെ വന്യ ജീവികളെ സംരക്ഷിക്കുന്ന അതേ പ്രാധാന്യത്തോടെയാണ് കടലിലെ ആവാസവ്യവസ്ഥയിൽ കടലാമയെ സംരക്ഷിച്ചു വരുന്നതെന്നും ഇവ മുട്ടയിടുന്ന കടൽത്തീരത്തെ ആവാസവ്യവസ്ഥ സംരക്ഷിച്ചില്ലെങ്കിൽ കടലാമകളുടെ വംശനാശം സംഭവിക്കുമെന്നും അസിസ്റ്റന്റ് ഫോസ്റ്റ് കൺസർവേറ്റർ പി എം പ്രഭു പറഞ്ഞു. ബോധവത്കരണ ക്ലാസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കടലാമകൾ മുട്ടയിടുന്ന പ്രത്യേക തീരങ്ങളിലെ സംരക്ഷണ ജോലികൾ നടത്തുന്ന 40 ഓളം സന്നദ്ധ പ്രവർത്തകർക്കുള്ള പഠന ക്ലാസ് വിദഗ്ധൻ ബാദുഷ നയിച്ചു. എല്ലാവർഷവും കടലാമ മുട്ടകൾ സംരക്ഷിക്കാറുണ്ടെങ്കിലും ഈ വർഷം മുതൽ വനം വകുപ്പിൽ പ്രത്യേകമായി സംരക്ഷണത്തിനായി ക്രമീകരണവും സജ്ജീകരണവും ഏർപ്പെടുത്തും.

ചാവക്കാട് തീരദേശ മേഖലയായ ബ്ലാങ്ങാട് ജുമാ മസ്ജിദ് മദ്രസ ഹാളിൽ നടത്തിയ കടലാമ സംരക്ഷണ ബോധവൽക്കരണ ക്ലാസിൽ തൃശൂർ സാമൂഹ്യ വനവത്കരണ വിഭാഗം റേഞ്ച് ഓഫീസർ കെ ടി സജീവ്, സെക്ഷൻ ഫോറസ്റ്റ് ഓഫീസർ എം പി അനിൽകുമാർ എന്നിവർ പങ്കെടുത്തു

planet fashion

Comments are closed.