mehandi new

444 ഉരുക്കൾക്ക് സൗജന്യമായി ധാതുലവണ മിശ്രിത വിതരണം ആരംഭിച്ചു

fairy tale

ചാവക്കാട് : പാല്‍ ഉല്‍പാദനത്തില്‍ സ്വയം പര്യാപ്തത ലക്ഷ്യം വച്ച് ചാവക്കാട് നഗരസഭ 2023-24 വർഷത്തെ ജനകീയാസൂത്രണ പദ്ധതി പ്രകാരം ചാവക്കാട് നഗരസഭയിലെ ക്ഷീര കർഷകരുടെ ഉരുക്കൾക്ക് നൽകാനുള്ള ധാതുലവണ മിശ്രിതം സൗജന്യമായി വിതരണം ചെയ്തു. നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്ത് വിതരണോദ്ഘാടനം നിർവഹിച്ചു. നഗരസഭ ആരോഗ്യകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷ ബുഷറ ലത്തീഫ് അധ്യക്ഷത വഹിച്ചു.

പദ്ധതി പ്രകാരം 2 ലക്ഷം രൂപ വകയിരുത്തി നഗരസഭയിലെ 444 ഉരുക്കൾക്ക് 3 കി.ഗ്രാം വീതം ധാതുലവണ മിശ്രിതമാണ് വിതരണം ചെയ്യുന്നത്.
നഗരസഭ സെക്രട്ടറി ആകാശ് എം. എസ്, വാർഡ് കൗൺസിലർ പ്രിയ മനോഹരൻ എന്നിവർ സന്നിഹിതരായിരുന്നു.

അന്താരാഷ്ട്ര നിലവാരത്തിലുള്ള സുഗന്ധദ്രവ്യങ്ങൾ കുറഞ്ഞ വിലയിൽ ലഭിക്കാൻ ഇപ്പൊൾ തന്നെ ബന്ധപ്പെടുക. ഓർഡർ നിങ്ങൾക്ക് വാട്സാപ്പിലോ
https://wa.me/917994987599?text=Hi
അല്ലെങ്കിൽ ഈ വെബ്സൈറ്റ് ലിങ്കിലോ ചെയ്യാവുന്നതാണ്
www.leparfum.in/leonara/shop/

planet fashion

Comments are closed.