mehandi new

നഗരപ്രദേശങ്ങളില്‍ താമസിക്കുന്ന യുവജങ്ങള്‍ക്ക് സൗജന്യ തൊഴില്‍ പരിശീലനം

fairy tale

ചാവക്കാട് : കുടുംബശ്രീ മിഷന്‍, ദേശീയ നഗര ഉപജീവന ദൗത്യത്തിന്‍റെ ( ( Deendayal Antyodaya Yojana-National Urban Livelihoods Mission)) ഭാഗമായി സൗജന്യ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. ചാവക്കാട് നഗരസഭയില്‍ സ്ഥിരതാമസം ഉള്ളവരും, 18 വയസ്സിനും 35 വയസ്സിനും ഇടയില്‍ പ്രായമുള്ളവരും, കുടുംബത്തിന്‍റെ വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയില്‍ താഴെ ഉള്ളവരുമായ യുവതി യുവാക്കള്‍ക്ക് അപേക്ഷിക്കാം.

planet fashion

കോഴ്സുകളുടെ പേര്, യോഗ്യത, ട്രെയിനിങ് സെന്‍റര്‍ എന്നിവയുടെ വിവരങ്ങള്‍ ചുവടെ ചേര്‍ക്കുന്നു

  1. ഫീല്‍ഡ് ടെക്നിഷ്യന്‍ അദര്‍ ഹോം അപ്ലയന്‍സസ് (SSLC,കരുണാകരന്‍ മെമ്മോറിയല്‍ പോളിടെക്നിക് കല്ലേറ്റുംകര, തൃശ്ശൂര്‍)
  2. ഫോര്‍ വീലര്‍ സര്‍വീസ് ടെക്നിഷ്യന്‍ (SSLC/ITI/Diploma, കുറ്റൂകാരന്‍ ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ട്, മുന്ദുപാലം ജം, തൃശൂര്‍)
  3. സോളാര്‍ പാനല്‍ ഇന്‍സ്റ്റലേഷന്‍ ടെക്നിഷ്യന്‍ (SSLC, മേഴ്സി കോളേജ്, ഗുരുവായൂര്‍)
  4. 4. വെയര്‍ഹൗസ് പാക്കര്‍ (SSLC, മേഴ്സി കോളേജ്, ഗുരുവായൂര്‍) കുടുംബശ്രീ നടപ്പിലാക്കുന്ന മറ്റു കോഴ്സുകള്‍, ചുമതലയുള്ള വ്യക്തികളുടെ നമ്പര്‍ തുടങ്ങിയ വിശദ വിവരങ്ങള്‍ കുടുംബശ്രീ വെബ്സൈറ്റില്‍ ലഭ്യമാണ്.

സീറ്റുകള്‍ പരിമിതമായതിനാല്‍ അപേക്ഷിക്കാന്‍ താല്‍പ്പര്യമുള്ളവര്‍ ജൂൺ 17 നകം നഗരസഭയിലെ എൻ യു എൽ എം ഓഫീസിലെത്തി അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്. വിവരങ്ങള്‍ക്ക് www.kudumbashree.org/mob എന്ന പേജ് കാണുക.

Jan oushadi muthuvatur

Comments are closed.