mehandi new

ചാവക്കാട് ജൻ ഔഷധി കേന്ദ്രത്തിൽ സൗജന്യ ചികിത്സാ അവബോധ ക്യാമ്പും കിറ്റ് വിതരണവും നടന്നു

fairy tale

ചാവക്കാട് : ഭാരതത്തിൻ്റെ 75- മത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് കേന്ദ്രസർക്കാർ ആഹ്വാനം ചെയ്ത “ആസാദി കാ അമൃത്” മഹോത്സവത്തിൻ്റെ ഭാഗമായി അഖിലേന്ത്യാ തലത്തിൽ ഒക്ടോബർ 10 ന് മുതിർന്ന പൗരന്മാർക്കായി ഫാർമസ്യൂട്ടിക്കൽ മെഡിക്കൽ ഡിവൈസസ് ബ്യൂറോ ഓഫ് ഇന്ത്യ ( പി എം ബി ഐ ) സൗജന്യ ചികിത്സാ അവബോധ ക്യാമ്പ് സംഘടിപ്പിച്ചു. ചാവക്കാട് മെയിൻ റോഡിലുള്ള ജൻ ഔഷധി കേന്ദ്രത്തിൽ വെച്ച് നടന്ന ക്യാമ്പ് മുൻസിപ്പൽ ചെയർപേഴ്‌സൺ ശ്രീജ പ്രശാന്ത് ഉദ്ഘാടനം ചെയ്തു.

planet fashion

ക്യാമ്പിൻ്റെ ഭാഗമായി 75 വയസ്സിന് മുകളിലുള്ളവർക്ക്‌ സൗജന്യ ഫസ്റ്റ് എയിഡ് കിറ്റ് വിതരണം ചെയ്തു.
ചാവക്കാട് സബ്ബ് ഇൻസ്പ്പെക്ടർ യാസിർ സൗജന്യ കിറ്റ് വിതരണം നിർവ്വഹിച്ചു.
തുടർന്ന് ഡോക്ടർ ഫാറൂഖ് ഉമറിൻ്റെ നേതൃത്വത്തിൽ ചികിത്സാ ബോധവൽക്കരണ ക്യാമ്പ് നടന്നു.

പി എം ബി ഐ ടെ കീഴിൽ പ്രവർത്തിക്കുന്ന ചാവക്കാട് മെയിൻ റോഡിലുള്ള ജൻ ഔഷധി കേന്ദ്രത്തിൽ നിന്നും കുറഞ്ഞ വിലയിൽ ഗുണനിലവാരമുള്ള മരുന്നുകൾ ലഭിക്കും.

Ma care dec ad

Comments are closed.