mehandi banner desktop

തൃത്തല്ലൂരിൽ ഞായറാഴ്ച സൗജന്യ മെഡിക്കൽ ക്യാമ്പ്

fairy tale

വാടാനപ്പള്ളി: ഡോക്ടർമാരുടെ ചാരിറ്റി കൂട്ടായ്മയായ ‘ഡോക്ടേഴ്സ് ഫോർ എ കോസും’, തൃത്തല്ലൂർ ‘ഹോപ്പ് ചാരിറ്റബിൾ ട്രസ്റ്റും’, സംയുക്തമായി കമല നെഹ്റു സ്കൂൾ എൻ.എസ്.എസ് യൂണിറ്റിന്റെ സഹകരണത്തോടെ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു. ഞായറാഴ്ച രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് 2 വരെ തൃത്തല്ലൂർ കമല നെഹ്‌റു മെമ്മോറിയൽ വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിലാണ് ക്യാമ്പ് നടക്കുന്നത്.​തൃശ്ശൂർ ജൂബിലി മിഷൻ മെഡിക്കൽ കോളേജിലെ വിദഗ്ദ്ധ ഡോക്ടർമാരുടെ സേവനം ക്യാമ്പിൽ ലഭ്യമാകും. ജനറൽ മെഡിസിൻ, ഇ.എൻ.ടി (ENT), കമ്മ്യൂണിറ്റി മെഡിസിൻ എന്നീ വിഭാഗങ്ങളിലായിരിക്കും പരിശോധന.​കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനുമായി താഴെ പറയുന്ന നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്:​9846005545, ​9847283515, ​9846738353​ക്യാമ്പ് പരമാവധി ആളുകൾ പ്രയോജനപ്പെടുത്തണമെന്ന് സംഘാടകരായ ഷൈൻ കരിപ്പാടത്ത് (പ്രസിഡന്റ്), സുഷീൽ ചള്ളിക്കാട്ട് (സെക്രട്ടറി), ടി.ഡി. ഉണ്ണികൃഷ്ണൻ (കൺവീനർ) എന്നിവർ അറിയിച്ചു.

planet fashion

Comments are closed.