mehandi banner desktop

വള്ളഭട്ട കളരിയിൽ ഗുരുശ്രേഷ്ഠ പുരസ്കാരം സമർപ്പിച്ചു

fairy tale

ചാവക്കാട്: പദ്മശ്രീ ശങ്കരനാരായണ മേനോൻ (ഉണ്ണി ഗുരുക്കൾ) അനുസ്മരണത്തോടനുബന്ധിച്ച് വള്ളഭട്ട കളരി സംഘടിപ്പിച്ച രണ്ടാമത് ഗുരുശ്രേഷ്ഠ പുരസ്കാരം ശ്രീ കോച്ഛൻ കാർത്തികേയൻ ഗുരുക്കൾക്ക് സമർപ്പിച്ചു. ഞായറാഴ്ച വള്ളഭട്ട കളരിയിൽ നടന്ന ചടങ്ങിൽ മോഹൻദാസ് ഗുരുക്കൾ, കൃഷ്ണദാസ് ഗുരുക്കൾ, രാജീവ് ഗുരുക്കൾ എന്നിവർ ചേർന്ന് പൊന്നാടയും ഫലകവും നൽകി അദ്ദേഹത്തെ ആദരിച്ചു. ക്യാഷ് അവാർഡ് നിർമല, ദിനേഷ് ഗുരുക്കൾ എന്നിവർ ചേർന്ന് സമ്മാനിച്ചു.​ഗുരുപത്നി സൗദാമിനി അമ്മ ഭദ്രദീപം കൊളുത്തിയ ചടങ്ങ് ഗുരുവായൂർ എം.എൽ.എ എൻ.കെ. അക്ബർ ഉദ്ഘാടനം ചെയ്തു. ചാവക്കാട് മുനിസിപ്പൽ ചെയർമാൻ എ.എച്ച്. അക്ബർ അധ്യക്ഷത വഹിച്ച ചടങ്ങിൽ രാധാകൃഷ്ണൻ കാക്കശ്ശേരി മുഖ്യ അനുസ്മരണ പ്രഭാഷണം നടത്തി. തൃശ്ശൂർ ജില്ലാ സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ് സുമേഷിന് വള്ളഭട്ട കളരി സംഘം സ്വീകരണം നൽകി. പതിനെട്ടാമത് ദേശീയ മത്സരത്തിൽ വിജയികളായ ആനന്ദ് കെ.പി, വിനായക് എം.എം, അഭിനന്ദ് കെ.പി, ആദർശ് കെ.എസ്, അനഘ കെ.എസ് എന്നിവരെ ചടങ്ങിൽ ഉപഹാരം നൽകി ആദരിച്ചു.​മണലൂർ ഗോപിനാഥ്, പി. യതീന്ദ്രദാസ്, ഗോപപ്രതാപൻ, അഡ്വ. നിവേദിത സുബ്രഹ്മണ്യൻ, സത്യപ്രകാശ് ഗുരുക്കൾ, അഡ്വ. മുള്ളത് വേണുഗോപാൽ, കെ.സി. ശിവദാസൻ, കെ.ടി. ബാലൻ ഗുരുക്കൾ തുടങ്ങിയവർ അനുസ്മരണ പ്രഭാഷണങ്ങൾ നടത്തി. കോച്ഛൻ കാർത്തികേയൻ ഗുരുക്കളുടെ മകൻ കൃഷ്ണപ്രതാപ് ഗുരുക്കൾ മറുപടി പ്രസംഗവും കെ.പി. കൃഷ്ണദാസ് ഗുരുക്കൾ നന്ദിയും പറഞ്ഞു.

planet fashion

Comments are closed.