mehandi banner desktop

ചെന്താരയെ ഇനി ഇവർ നയിക്കും; മുപ്പതാം വാർഷിക പൊതുയോഗത്തിൽ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

fairy tale

കാവീട്: മേഖലയിലെ പ്രമുഖ സാംസ്കാരിക സംഘടനയായ ചെന്താര കലാ കായിക സാംസ്കാരിക വേദി യുടെ മുപ്പതാം വാർഷിക ജനറൽ ബോഡി യോഗം ആവേശപൂർവ്വം നടന്നു. സംഘടനയുടെ വരാനിരിക്കുന്ന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നതിനായി പുതിയ ഭാരവാഹികളെ യോഗം തിരഞ്ഞെടുത്തു.സംഘടനയുടെ പുതിയ പ്രസിഡന്റായി സി എൽ അമൽനാഥ്, സെക്രട്ടറിയായി സി എസ് ജഗനാഥ്, ട്രഷററായി ണ്ണികൃഷ്ണൻ എന്നിവരെ തിരഞ്ഞെടുത്തു. മറ്റ് പ്രധാന ചുമതലകളിലേക്ക് താഴെ പറയുന്നവരെ നിയോഗിച്ചു. വൈസ് പ്രസിഡന്റുമാരായി വൈശാഖ്, എ സി വിനയൻ, ജോയിന്റ് സെക്രട്ടറിമാരായി പ്രവീൺലാൽ, സി വി നിഖിൽ എന്നിവരെയും പ്രവാസി പ്രതിനിധിയായി എ എൻ നിഖിലിനെയും തിരഞ്ഞെടുത്തു. സംഘടനയുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായിഎക്സിക്യൂട്ടീവ് മെമ്പർമാരായി സി വി നീരജ്, ഗ്രഫിത് കുമാർ, അഖിൽ ദാസ്, ജോഫി കുര്യൻ, എം ആർ രഞ്ജിത്ത്, ശിവകൃഷ്ണ, പ്രേംജിത്ത്, പി ആർ രജീഷ്, കെ സി ബാലൻ, സുനിൽ സണ്ണി, എൻ സി സുഭാഷ് എന്നിവരെ തിരഞ്ഞെടുത്തു. മൂന്ന് പതിറ്റാണ്ടിന്റെ പ്രവർത്തന പാരമ്പര്യമുള്ള ചെന്താരയുടെ മുപ്പതാം വാർഷികം വിപുലമായ പരിപാടികളോടെ ആഘോഷിക്കാനുള്ള തീരുമാനത്തിലാണ് പുതിയ കമ്മിറ്റി.

planet fashion

Comments are closed.