mehandi banner desktop
Chavakkad online

പാചകവാതക വില വർധനവ്; ചാവക്കാട് മേഖലയിൽ ഹോട്ടൽ സമരം പൂർണ്ണം

Ft

ചാവക്കാട് : പാചകവാതക വില വർധനയിൽ പ്രതിഷേധിച്ച് കേരള ഹോട്ടൽ ആൻഡ് റസ്റ്റോറൻ്റ് അസോസിയേഷൻ നടത്തുന്ന  ഹോട്ടൽ അടച്ചുപൂട്ടിയുള്ള സമരം ചാവക്കാട് മേഖലയിൽ പൂർണ്ണം.   ചാവക്കാട്  ബസ്സ്റ്റാന്റ് പരിസരം, ടൗണിലെ മറ്റു ഹോട്ടലുകളൊന്നും തുറന്ന് പ്രവർത്തിച്ചില്ല.  സമരം 24 മണിക്കൂർ നീണ്ടു നിൽക്കും. ഹോട്ടൽ, റസ്റ്റോറൻ്റ്, ബേക്കറി, ക്യാൻ്റീനുകൾ എന്നിവ സമരത്തിൽ ഉൾപ്പെട്ടിട്ടുണ്ടെങ്കിലും നഗരത്തിലെ ബേക്കറി കടകൾ പലതും തുറന്നിട്ടുണ്ട്. മേഖലയിലെ ആശുപത്രി കാന്റീനുകളും പ്രവർത്തിക്കുന്നുണ്ട്. ചാവക്കാട്പ്ര മേഖലയിൽ പ്രവർത്തിക്കുന്ന ചില ‘വീട്ടിലെ ഊൺ’ സ്ഥാപനങ്ങളും ഭക്ഷണം വിളമ്പിയത് ജീവനക്കാർക്കും യാത്രക്കാർക്കും ആശ്വാസ മായി.

Jan oushadi

Comments are closed.