mehandi new

സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പും ആരോഗ്യ സംരക്ഷണ ഉപകരണ വിതരണവും

fairy tale

പാവറട്ടി : ജീവകാരുണ്യ സംഘടനയായ മാക്സ് ഡ്രീം ഫൌണ്ടേഷൻ, ചാവക്കാട് താലൂക്ക് ലീഗൽ സർവീസ് കമ്മിറ്റി എന്നിവ പ്രമുഖ ആശുപത്രികളുമായും ആരോഗ്യ രംഗത്തെ സംഘടനകളുമായും യോജിച്ച് 

planet fashion

2025 ജൂൺ  29  ന് രാവിലെ 9.30  മുതൽ ഉച്ചക്ക് 2 മണി വരെ മരുതയൂർ ജി യു പി സ്കൂളിൽ വെച്ച് സൗജന്യ മെഗാ  മെഡിക്കൽ ക്യാമ്പും ആരോഗ്യ സെമിനാറും നടത്തുന്നു. ഹൃദ്രോഗവിഭാഗം, നേത്രരോഗവിഭാഗം, ജനറൽ മെഡിസിൻ വിഭാഗം തുടങ്ങി മെഡിക്കൽ രംഗത്തെ വിവിധ ഡിപ്പാർട്ടുമെന്റുകളുടെയും ഡോക്ടർമാരുടെയും സേവനങ്ങളും  ജനറൽ ചെക്കപ്പ് തുടങ്ങി വിവിധ ടെസ്റ്റുകളും പൊതുജനങ്ങൾക്ക് സൗജന്യമായി ലഭ്യമാകും. ആരോഗ്യ സംരക്ഷണ ഉപകരണങ്ങളും നൽകുന്നു. ആരോഗ്യ സംരക്ഷണവുമായി ബന്ധപ്പെട്ട് വിദഗ്‌ദ്ധർ നയിക്കുന്ന സെമിനാറുകൾ ഉണ്ടായിരിക്കും. 

ആദ്യം രജിസ്റ്റർ ചെയ്യുന്ന 50 പേർക്ക് പ്രത്യേക സൗകര്യങ്ങൾ. കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും വേണ്ടി ബന്ധപ്പെടുക 8113968216 (അമൃത  ലാൽ), 6282803054 (സുമ വിനോദ്).

Comments are closed.