mehandi new

റോഡിനടിയിലെ പൈപ്പ് പൊട്ടി കുടിവെള്ളം പാഴാവാന്‍ തുടങ്ങിയിട്ട് മാസങ്ങള്‍ – അധികൃതര്‍ തിരിഞ്ഞുനോക്കുന്നില്ല

fairy tale

പുന്നയൂര്‍: റോഡിനടിയിലെ പൈപ്പ് പൊട്ടി ശുദ്ധ ജലം പുറത്തൊഴുകാന്‍ തുടങ്ങിയിട്ട് മാസങ്ങളായിട്ടും വാട്ടര്‍ അതോറിറ്റി അധികൃതര്‍ തിരിഞ്ഞുനോക്കുന്നില്ലെന്നാക്ഷേപം. റോഡിലൂടെ വെള്ളമൊഴുകി പരിസരത്തെ വീടിനു മുന്നില്‍ വെള്ളക്കെട്ടുയരുന്നത് വീട്ടുകാര്‍ക്കും പ്രയാസമുണ്ടാക്കുന്നു.
എടക്കര പുന്നയൂര്‍ പഞ്ചായത്ത് ഓഫീസിനു വടക്ക് യുവധാര ക്ലബ്ബിനു സമീപത്ത് റോഡിനടിയിലെ പൈപ്പ് പൊട്ടിയാണ് മാസങ്ങളായി വെള്ളം പാഴാകുന്നത്. പഞ്ചായത്തില്‍ ഏറ്റവും രൂക്ഷമായ കുടിവെള്ള ക്ഷാമമനുഭവിക്കുന്ന മേഖലയിലേക്കുള്ള വെള്ളമാണ് പൈപ്പ് പൊട്ടി പഴാവുന്നത്. ജനപ്രതിനിധികളും പൊതു പ്രവര്‍ത്തകരും നിരവധി തവണ കുന്നംകുളം വാട്ടര്‍ അതോറ്റി അധികൃതര്‍ക്ക് വിളിച്ച് പരാതി പറഞ്ഞിട്ടും ആരും തിരിഞ്ഞു നോക്കുന്നില്ലെന്ന് പരിസരവാസികള്‍ ആരോപിക്കുന്നു. റോഡിനിടിയിലെ പൈപ്പ് പൊട്ടി വെള്ളമൊഴുകുന്നത് കാരണം റോഡില്‍ വലിയ കുഴിയും രൂപപ്പെട്ടിട്ടുണ്ട്. ഈ കുഴിയില്‍ ബൈക്കുയാത്രികര്‍ സ്ഥിരമായി വീഴുന്നതായും നാട്ടുകാര്‍ പറഞ്ഞു. വ്യാഴാഴ്ച്ച വൈകുന്നേരം പഞ്ചായത്ത് അംഗം സി.എം സുധീര്‍ സഞ്ചരിച്ച ബൈക്കും അപകടത്തില്‍ പെട്ടെങ്കിലും പരിക്കില്ലാതെ രക്ഷപെടുകയായിരുന്നു. പൈപ്പ് പൊട്ടി വെള്ളം ഒഴുകിയത്തെുന്നത് സി.പി.എം നേതാവ് എ.ഇ ഉസ്മാന്‍്റെ വീട്ടുമുറ്റത്തേക്കാണ്. വെള്ളക്കെട്ടുകാരണം വീട്ടുകാരും പൊറുതിമുട്ടിയിരിക്കുകയാണ്.

Jan oushadi muthuvatur

Comments are closed.