mehandi new

പുന്നയൂർ പഞ്ചായത്തിൽ അഴിമതിയും ധാർഷ്ട്യവും നിറഞ്ഞ ഭരണം – യു ഡി എഫ്

fairy tale

പുന്നയൂർ : അഴിമതിയും കെടുകാര്യസ്ഥതയും കൈമുതലാക്കിയ പുന്നയൂർ പഞ്ചായത്ത് പ്രസിഡണ്ടിനും ഭരണത്തിനുമെതിരെ പുന്നയൂർ പഞ്ചായത്ത് യു ഡി എഫിന്റെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫിസിന് മുമ്പിൽ പ്രതിഷേധ ധർണ്ണ നടത്തി.
പ്രതിപക്ഷ നേതാവും ഡി സി സി ജനറൽ സെക്രട്ടറിയുമായ എം വി ഹൈദറലി ധർണ്ണ ഉദ്ഘാടനം ചെയ്തു.

planet fashion

അഹങ്കാരിയും ധിക്കാരിയുമായ ഒരു പ്രസിഡണ്ടിന്റെ കെടുകാര്യസ്ഥത കൊണ്ട് പഞ്ചായത്ത് ഭരണം സ്തംഭിച്ചിരിക്കുകയാണെന്നും
വികസന പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നതിലെ പോരായ്മകളും ദീർഘവീക്ഷണക്കുറവും മൂലം പഞ്ചായത്തിലെ ഭൂരിഭാഗം പ്രദേശങ്ങളിലെയും വികസന പ്രവർത്തനങ്ങൾ സ്തംഭിച്ചിരിക്കുകയാണെന്നും എം വി ഹൈദരലി പറഞ്ഞു.

പൊതുജനങ്ങളുടെ ആവശ്യങ്ങൾ നിർവ്വഹിച്ചുകൊടുക്കേണ്ടവരും ബോർഡ് ആവിഷ്കരിക്കുന്ന പദ്ധതികൾ നടപ്പിലാക്കേണ്ടവരുമായ ഉദ്യോഗസ്ഥരെ നീതിയുക്തവും സ്വതന്ത്രവുമായി പ്രവത്തിക്കാൻ അനുവദിക്കാതെ ധാർഷ്ട്യം കൊണ്ടും കൈകരുത്ത് കൊണ്ടും നേരിട്ടതിന്റെ ഫലമായി സെക്രട്ടറി ഉൾപ്പെടെയുള്ളവർ സ്ഥലമാറ്റത്തിന് വേണ്ടി നീണ്ട അവധിയിൽ പോയിരിക്കുന്നു. പഞ്ചായത്ത് ഓഫിസിൽ ഉദ്യോഗസ്ഥർ പലരും അവധിയിലായതിനാൽ ആവശ്യങ്ങൾ സമയബന്ധിതമായി നിർവ്വഹിച്ചു കിട്ടാതെ പൊതുജനം വലയുന്നു. ഉദ്യോഗസ്ഥരുടെ ഔദ്യോഗിക പ്രവർത്തനങ്ങളിൽ ഇടപെടുകയും അന്യായമായി കാര്യങ്ങൾ നടത്തുന്നതിന് നിർബന്ധിക്കുകയും ചെയ്യുന്ന ഏകാധിപതിയായ പ്രസിഡണ്ട് പൊതുജനത്തിന്റെ ആവശ്യങ്ങൾക്ക് മുമ്പിൽ മുഖം തിരിഞ്ഞ് നിൽക്കുകയാണെന്നും മുഖൃ പ്രഭാഷണം നടത്തികൊണ്ട് മുസ്ലിം ജില്ലാ പ്രസിഡണ്ട് ആർ പ ബഷീർ പറഞ്ഞു.

പ്രതിപക്ഷ മെമ്പർമാരുടെ വാർഡുകളിൽ വികസന പ്രവത്തനങ്ങൾക്ക് ഫണ്ട് നൽകാതെ ധിക്കാരം കാണിക്കുക വഴി ഇദ്ദേഹം പഞ്ചായത്തിലെ ജനങ്ങളിൽ വലിയ രീതിയിലുള്ള വിവേചനമാണ് കാണിക്കുന്നത്. കുടുംബാരോഗ്യ കേന്ദ്രത്തിലും മൃഗാശുപത്രിയിലും ആവശ്യമായ ഡോക്ടർമാരുടെയും സ്റ്റാഫുകളുടെയും സേവനവും മരുന്നും ലഭ്യമാക്കാൻ കഴിയാത്ത പുന്നയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ജനങ്ങളെ വെല്ലുവിളിക്കുകയും പരിഹസിക്കുകയുമാണെന്നും ബഷീർ പറഞ്ഞു.

യൂ.ഡി.എഫ് ചെയർമാൻ ഐ.പി രാജേന്ദ്രൻ അധ്യക്ഷത വഹിച്ചു. കൺവീനർ സുലൈമു വലിയകത്ത് സ്വാഗതം പറഞ്ഞു. സി. വി സുരേന്ദ്രൻ, സി അഷറഫ്, മൊയ്തീൻഷ പള്ളത്ത്, കെ.കെ ഹംസക്കുട്ടി, എം കുഞ്ഞിമുഹമ്മദ്, സി മുഹമ്മദലി, അസീസ് മന്ദലംകുന്ന്, കരീം കരിപ്പോട്ടിൽ, എം.വി ഷക്കീർ, ടി.എം നുറുദ്ധീൻ, എ അലിക്കുട്ടി, കെ.കമറുദ്ധീൻ, നഫീസകുട്ടി വലിയകത്ത്, ടി.എ അയിഷ, ടി.വി മുജീബ് റഹ്‌മാൻ, യൂസഫ് തണ്ണിതുറക്കൽ, സുബൈദ പാലക്കൽ,ബ്ല സുബൈദ പുളിക്കൽ,ബിൻസി റഫീഖ്, ഷെരീഫ കബീർ എന്നിവർ പ്രസംഗിച്ചു. അകലാട് നിന്ന് ആരംഭിച്ച പ്രകടനത്തിന് ടി.എം നുറുദ്ധീൻ, ശംസു ഇസ്ലാമിയ, മുട്ടിൽ ഖാലിദ്, ഹംസക്കുട്ടി മന്ദലംകുന്ന്, കെ.കെ ഇസ്മായിൽ, പി.എ നസീർ, അബ്ദുൽ സെലീം കുന്നമ്പത്ത്, ഫൈസൽ കുന്നമ്പത്ത്, സി ജബാർ, നിസ്സാർ മൂത്തേടത്ത്, കുഞ്ഞു ഒളാട്ടയിൽ,എം.കെ.സി ബാദുഷ,ഷാഫി എടക്കഴിയൂർ, നസീഫ് യൂസഫ്, കബീർ ഫൈസി, കെ.നൗഫൽ. ടി.എം നാസർ നേതൃത്വം നൽകി. മുനാഷ് മച്ചിങ്ങൽ നന്ദി പറഞ്ഞു.

Jan oushadi muthuvatur

Comments are closed.