mehandi banner desktop

ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് പൂർണ്ണ പിന്തുണ നൽകും – നഗരസഭ ചെയർമാൻ

fairy tale

ചാവക്കാട്: ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നഗരസഭയുടെ പൂർണ്ണ പിന്തുണയുണ്ടാകുമെന്ന് ചാവക്കാട് നഗരസഭ ചെയർമാൻ എ. എച്ച്. അക്ബർ വാഗ്ദാനം ചെയ്തു.​ കൺസോൾ മെഡിക്കൽ ചാരിറ്റബിൾ ട്രസ്റ്റിന്റെ പുതുവത്സര സാന്ത്വന സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വലിയ ഒച്ചപ്പാടുകളില്ലാതെ ചാവക്കാട് സജീവമായി പ്രവർത്തിക്കുന്ന കൺസോളുമായി ഏറെ ആത്മബന്ധമുണ്ടെന്നും അദ്ദേഹം പറഞ്ഞു.കൺസോൾ വൈസ് പ്രസിഡന്റ് ഹക്കീം ഇംബാർക്ക് അദ്ധ്യക്ഷത വഹിച്ചു.

planet fashion

മറൈൻ വേൾഡ് അക്വേറിയം ചെയർമാൻ ആർ. ഒ. ഇസ്മായിൽ മുഖ്യാതിഥിയായിരുന്നു. ട്രസ്റ്റി സി. എം. ജനീഷ് കൺസോളിന്റെ വെബ് ആപ് ഡിജിറ്റൽ സംവിധാനത്തെക്കുറിച്ച് സംസാരിച്ചു. കൺസോൾ യു.എ.ഇ കോർഡിനേറ്റർ മുബാറക് ഇമ്പാർക്ക്, കരീം താമരത്ത്, എം. കെ. നൗഷാദലി, അനീഷ് പാലയൂർ, റാഫി പിള്ളക്കാട് തുടങ്ങിയവർ സംസാരിച്ചു.പി. വി. അബ്ദു, വി. എം. സുകുമാരൻ, ആർ. വി. കമറുദ്ധീൻ, ഫബിജ, സൈനബ, ഷൗജത്ത് എന്നിവർ നേതൃത്വം നൽകി. സെക്രട്ടറി കെ. ഷംസുദ്ധീൻ സ്വാഗതവും ട്രഷറർ വി. കാസിം നന്ദിയും രേഖപ്പെടുത്തി.

Comments are closed.