ഗദ്ദാഫി അനുസ്മരണം സംഘടിപ്പിച്ചു

പുന്നയൂർ : മന്ദലംകുന്ന് രാജീവ് ഗാന്ധി ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ എ എ ഗദ്ദാഫി അനുസ്മരണ സദസ്സ് സംഘടിപ്പിച്ചു. രാജീവ് ഗാന്ധി ചാരിറ്റബിൾ ട്രസ്റ്റ് പ്രസിഡന്റും പുന്നയൂർ മണ്ഡലം കോണ്ഗ്രസ് വൈസ് പ്രസിഡണ്ടുമായിരുന്ന എ എ ഗദ്ദാഫി അനുസ്മരണം ഡി സി സി ജനറൽ സെക്രട്ടറി എം വി ഹൈദറലി ഉദ്ഘാടനം ചെയ്തു. ഷർബനൂസ് പണിക്കവീട്ടിൽ അദ്ധ്യക്ഷത വാഹിച്ചു.

ഡി സി സി ജനറൽ സെക്രട്ടറി എ എം അലാവുദിൻ, മത്സ്യ തൊഴിലാളി കോൺഗ്രസ് തൃശൂർ ജില്ല പ്രസിഡന്റ് സി വി സുരേന്ദ്രൻ, പുന്നയൂർ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് കെ. കെ ഷുക്കൂർ, വാർഡ് മെമ്പർ അസീസ് മന്ദലംകുന്ന്, സി പി എം പ്രതിനിധി ടി. കെ കാദർ, മുസ്ലിം ലീഗ് പ്രതിനിധി പി. കെ. ഹംസകുട്ടി, വെൽഫയർ പാർട്ടി പ്രതിനിധി സൈനുദ്ധീൻ ഫലാഹി, കോൺഗ്രസ് ബ്ലോക്ക് ഭാരവാഹികളായ ആർ വി മുഹമ്മദ് കുട്ടി, പി. കെ ഹസൻ, പി എം സൈദലവി, എച്ച് എ ഷാജഹാൻ, നുറു വട്ടം പറമ്പിൽ, അക്ബർ അകലാട്, ഷാഹിദ് കൊപ്ര എന്നിവർ സംസാരിച്ചു. അൻവർ അസൈനാരകത്ത് സ്വാഗതവും, അലി തണ്ണി തുറക്കൽ നന്ദിയും പറഞ്ഞു.
ട്രസ്റ്റ് ഭാരവാഹികളായ നൗഷാദ് ചോലയിൽ, സിയാകാത്ത്, ടി എം മഹ്ഷൂക്, നൂർ മുഹമ്മദ്, ഫാറൂഖ് മേത്തി, സുഫൈൽ, റൈഹാൻ ബക്കർ, സൽമാൻ, ഷഹബാസ് എന്നിവർ നേതൃത്വം നൽകി.

Comments are closed.