തിരുവത്ര എ.യു.പി. സ്കൂളിൽ ഗാന്ധിജയന്തി ദിനം ആചരിച്ചു

ചാവക്കാട്: തിരുവത്ര കുമാർ എ.യു.പി. സ്കൂളിൽ മഹാത്മാഗാന്ധിയുടെ 157-ാം ജന്മദിനം വിപുലമായ പരിപാടികളോടെ ആചരിച്ചു. ചടങ്ങിൽ ഗാന്ധി പ്രതിമയിൽ പുഷ്പാർച്ചനയും തുടർന്ന് അനുസ്മരണ യോഗവും നടന്നു.സ്കൂൾ ഹെഡ്മാസ്റ്റർ കെ.കെ. ശ്രീകുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ മാനേജർ കെ.കെ. പ്രധാൻ ഗാന്ധി അനുസ്മരണ പ്രഭാഷണം നടത്തി.പി.ടി.എ. പ്രസിഡന്റ് ജംഷീർ അലി, ഒ.എസ്.എ. സെക്രട്ടറി എം.എസ്. ശിവദാസ്, എം.എസ്. ശ്രീവത്സൻ മാസ്റ്റർ, അസീസ് മാടമ്പി, ഷൗക്കത്ത് സ്രമ്പിക്കൽ എന്നിവർ ചടങ്ങിൽ സംസാരിച്ചു. അധ്യാപകരും വിദ്യാർഥികളും രക്ഷിതാക്കളും പങ്കെടുത്തു.




Comments are closed.