പോലീസ് ഡോഗ് റാണയുടെ സഹായത്തോടെ ചേറ്റുവയിൽ കഞ്ചാവ് വേട്ട

ചേറ്റുവ : തൃശ്ശൂർ റൂറൽ ജില്ലാ ഡി എ എൻ എസ് എ എഫ് ( District Anti-Narcotic Special Action Force) ടീമും, തൃശൂർ റൂറൽ കെ9 സ്‌ക്വാഡും, വാടാനപ്പള്ളി പോലീസും സംയുക്തമായി നടത്തിയ റെയ്ഡിലാണ്
ചേറ്റുവ കുണ്ടലിയൂർ ഏരിപറമ്പ് ശ്മശാനം സ്വദേശി പുത്തൻ പുരക്കൽ ഹൗസിൽ
വിനോദ് (38 ) ന്റെ വീട്ടിൽ നിന്നും 800 ഗ്രാം കഞ്ചാവുമായി പോലീസ് ഡോഗ് റാണയുടെ സഹായത്തോടെ പിടികൂടിയത്.
പോലീസ് സംഘം എത്തുന്നത് മുൻകൂട്ടി അറിഞ്ഞ പ്രതി വീട്ടിൽ നിന്നും ഓടി രക്ഷപ്പെട്ടു. ഇന്ന് രാവിലെ 11 മണിയോടെയായിരുന്നു പോലീസ് സംഘം ചേറ്റുവയിൽ നിന്നും കഞ്ചാവ് പിടിച്ചെടുത്തത്.

ചേറ്റുവ മേഖലയിൽ വ്യാപകമായി കഞ്ചാവ് വിതരണം ചെയ്യുന്ന കണ്ണികളിൽ മുഖ്യ ആളാണ് വിനോദ്. മൊത്തമായി കൊണ്ടുവരുന്ന കഞ്ചാവ് ചെറു പൊതികളാക്കി വില്പന നടത്തുകയാണ് ചെയ്യുന്നത്.
തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ഐശ്വര്യ ഡോൺഗ്രെ ഐ പി എസ് ന്റെ നിർദ്ദേശപ്രകാരം വാടാനപ്പള്ളി എസ് ഐ വിവേക് നാരായണൻ, തൃശൂർ റൂറൽ ഡി എ എൻ എസ് എ എഫ്(DANSAF) എസ് ഐ സ്റ്റീഫൻ, എ എസ് ഐ ജയകൃഷ്ണൻ, ഷൈൻ, സീനിയർ സി പി ഒ മാരായ ലിജു ഇയ്യാനി, അനിത ഷറഫുദ്ധീൻ, സി പി ഒ മാരായ മാനുവൽ, അരുൺ, വിനോദ് കെ എഫ്, റൂറൽ സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥനായ സുനീഷ്. എൻ ആർ കെ9 സ്‌ക്വാഡിലെ സി പി ഒ മാരായ രാഗേഷ്, ജോജോ, അരുൺ എന്നിവർ ചേർന്നാണ് കഞ്ചാവ് പിടികൂടിയത്.

Comments are closed.