തെക്കൻ പാലയൂർ ചക്കേത്ത് റോഡിൽ മാലിന്യങ്ങൾ തള്ളുന്നത് പതിവാകുന്നു
ചാവക്കാട് : തെക്കൻ പാലയൂർ ചാവക്കാട് നഗരസഭ വാർഡ് 13-ൽ ചക്കേത്ത് റോഡിൽ മാലിന്യങ്ങൾ തള്ളുന്നത് പതിവാകുന്നു.
വർഷങ്ങൾക്ക് മുൻപ് മുനിസിപ്പാലിറ്റി ലക്ഷങ്ങൾ ചിലവഴിച്ച് സ്ഥാപിച്ച ക്യാമറയ്ക്ക് തൊട്ട് താഴെ വരെ മാലിന്യങ്ങൾ തള്ളുന്നുണ്ട്. ഗുരുവായൂരിൽ നിന്നും ഒഴുക്കിവിടുന്ന മാലിന്യത്തിനു പുറമെ അജ്ഞാതർ വലിച്ചെറിയുന്ന മാലിന്യവും പേറേണ്ട അവസ്ഥയിലാണ് പരിസരവാസികൾ. സാമൂഹ്യ ദ്രോഹികൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ഗുരുവായൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി സെക്രട്ടറി അനീഷ് പാലയൂർ ആവശ്യപെട്ടു.
Comments are closed.