മാലിന്യമുക്തം നവകേരളം യൂസർഫീ 10000ന് മുകളിൽ – വടക്കേകാട് പഞ്ചായത്തിനഭിമാനമായി ഒന്നാം വാര്‍ഡും, നാലാം വാര്‍ഡും

വടക്കേകാട് : മാലിന്യമുക്ത ശുചിത്വ പൂര്‍ണ്ണമായ നവകേരളത്തിന്റെ ഭാഗമായി പഞ്ചായത്തിലെ വാര്‍ഡുകളില്‍ നിന്നും ഏറ്റവും കൂടുതല്‍ മാലിന്യങ്ങള്‍ സ്വീകരിച്ച് യൂസര്‍ഫീ ഇനത്തില്‍ 10000ല്‍ അധികം രൂപ വരുമാനമുണ്ടാക്കി ജില്ലാ കളക്ടറുടെ അനുമോദന പത്രം കരസ്ഥമാക്കി വടക്കേകാട് പഞ്ചായത്തിലെ ഒന്നാം വാർഡും നാലാം വാർഡും.

വാർഡ് ഒന്ന് എരിഞ്ഞിപ്പടിയെ പ്രതിനിധീകരിച്ച് മെമ്പർ ബീനാ സുരേന്ദ്രനും, വാർഡ് നാല് കൗക്കാനപ്പെട്ടിയെ പ്രതിനിധീകരിച്ച് മെമ്പർ ശോഭ അനീഷ് കുമാറും ജില്ലാ കലക്ടറിൽ നിന്നും ഉപഹാരങ്ങൾ ഏറ്റുവാങ്ങി. കോണ്‍ഗ്രസ് ഭരിക്കുന്ന വടക്കേകാട് പഞ്ചായത്തിന് അഭിമാനര്‍ഹമായ നേട്ടം കൊണ്ടുവന്നത് ഇടതുപക്ഷത്തിന്റെ വാർഡ് മെമ്പർമാരാണെന്നത് ശ്രദ്ദേയമായി.

Comments are closed.