mehandi new

ഫലസ്തീനിൽ നടക്കുന്നത് വംശഹത്യ : ഫൈസൽ ബാബു

fairy tale

ചാവക്കാട്: ഫലസ്തീനിൽ നടക്കുന്നത് യുദ്ധമല്ല, വംശഹത്യയാണെന്ന് മുസ്‌ലിം യൂത്ത് ലീഗ് ദേശീയ ജനറൽ സെക്രട്ടറി അഡ്വ. ഫൈസൽ ബാബു. മുസ്‌ലിം യൂത്ത് ലീഗ് ജില്ല കമ്മറ്റി ചാവക്കാട് നടത്തിയ ഫലസ്തീൻ ഐക്യദാർഢ്യ റാലി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പശ്ചിമേഷ്യയിലെ മുഴുവൻ പ്രശ്നങ്ങൾക്കും കാരണം ഇസ്രായേലിന്റെ അധിനിവേശമാണ്. അധിനിവേശം നടത്തിയവർ തദ്ദേശീയർക്ക് നേരെ നടത്തുന്ന അടിച്ചമർത്തലിനെ ഏറ്റുമുട്ടലെന്നോ യുദ്ധമെന്നോ വിളിക്കാൻ കഴിയില്ല. രാജ്യമില്ലാത്ത ഒരു ജനതയെ ആക്രമിക്കുന്നതും ആ ജനതയുടെ ചെറുത്ത് നിൽപ്പും ഒരുപോലെയാകില്ലെന്നും ഫൈസൽ ബാബു പറഞ്ഞു. മനുഷ്യത്വത്തിനു നേരെയുള്ള കുറ്റകൃത്യമാണ് ഇസ്രായേൽ നടത്തിക്കൊണ്ടിരിക്കുന്നത്. ഇസ്രായേലിലെ വംശവെറിയൻ ഭരണകൂടത്തെ പിന്തുണക്കുന്നതും അവരുടെ ദുഷ്ചെയ്തികൾ ക്കെതിരെ മൗനം പാലിക്കുന്നതും ലജ്ജാകരവും കുറ്റകരവുമാണെന്നും ഫൈസൽ ബാബു കൂട്ടിച്ചേർത്തു.

യൂത്ത് ലീഗ് ജില്ല പ്രസിഡണ്ട്‌ എ എം സനൗഫൽ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി നൗഷാദ് തെരുവത്ത്, മുസ്‌ലിം ലീഗ് ജില്ലാ ട്രഷറർ ആർ വി അബ്ദുൽ റഹീം, ജില്ലാ ഭാരവാഹികളായ പി കെ അബൂബക്കർ, സി അഷറഫ്, യൂത്ത് ലീഗ് ജില്ലാ ഭാരവാഹികളായ അലി അകലാട്, ടി എ ഫഹദ്, അസീസ് മന്നലാംകുന്ന്, സാബിർ കടങ്ങോട്, ഷജീർ പുന്ന, പി ജെ ജഫീഖ്, ലീഗ് മണ്ഡലം പ്രസിഡന്റ് എം വി ഷെക്കീർ, ജനറൽ സെക്രട്ടറി പി വി ഉമ്മർകുഞ്ഞി, എം എസ് എഫ് ജില്ലാ പ്രസിഡന്റ് ആരിഫ് പാലയൂർ, ജനറൽ സെക്രട്ടറി ഷഫീഖ്, പ്രവാസി ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് ജലീൽ വലിയകത്ത്, എസ് ടി യു ജില്ലാ ജനറൽ സെക്രട്ടറി വി പി മൻസൂറലി, മുസ്‌ലിം ലീഗ് നേതാക്കളായ ലത്തീഫ് പാലയൂർ, എൻ കെ അബ്ദുൽ വഹാബ്, വി എം മനാഫ്, എ ച്ച് സൈനുൽ അബിദീൻ, മന്നലാംകുന്ന് മുഹമ്മദുണ്ണി, കെ കെ ഹംസകുട്ടി എന്നിവർ സംസാരിച്ചു.

മണത്തലയിൽ നിന്ന് തുടങ്ങിയ റാലി നഗരം ചുറ്റി ചാവക്കാട് വസന്തം കോർണറിൽ സമാപിച്ചു. യൂത്ത് ലീഗ് ജില്ലാ കമ്മിറ്റി അംഗങ്ങളായ നസീഫ് യൂസുഫ്,എ എ മൻസൂർ, നാസർ കടവല്ലൂർ, ബി കെ സമീർ തങ്ങൾ, വി എം മുഹമ്മദ്‌ സമാൻ, അൻഷാദ് പാലപ്പിള്ളി, നാസർ ചളിങ്ങാട്, ഇബ്രാഹിം ടി ആർ, റാഫി അണ്ടത്തോട്, എം സി ഗഫൂർ, ഇ എം സൈഫുദ്ധീൻ, സലീം കൈപ്പമംഗലം, ഷബീറലി ടി കെ, മുഹമ്മദ്‌ നാസിഫ് എന്നിവർ റാലിക്ക് നേതൃത്വം നൽകി.

planet fashion

Comments are closed.