പ്രകൃതിയിലേക്ക് മടങ്ങു നാടിനെ ഹരിതാഭമാക്കൂ – യൂത്ത് കോൺഗ്രസ് (എസ്) കോട്ടപ്പടി അയ്യങ്കാളി പാർക്കിൽ ഫല വൃക്ഷത്തൈ നട്ടു

തൃശൂർ : ജൂൺ 5 ലോകപരിസ്ഥിതി ദിനത്തിൽ പ്രകൃതിയിലേക്ക് മടങ്ങു നാടിനെ ഹരിതാഭമാക്കൂ എന്ന സന്ദേശം നൽകികൊണ്ട് യൂത്ത് കോൺഗ്രസ് (എസ്) കോട്ടപ്പടി അയ്യങ്കാളി പാർക്കിൽ ഫല വൃക്ഷത്തൈ നട്ടു. സംസ്ഥാന കമ്മറ്റിയുടെ തീരുമാന പ്രകാരം തൃശൂർ ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ജില്ലാ തല ഉത്ഘാടനം കോൺഗ്രസ് -എസ്സ് ജില്ലാ പ്രസിഡന്റും കേരള ടെക്സ്റ്റെയിൽസ് കോർപറേഷൻ ബോർഡ് ചെയർമാനുമായ സി. ആർ. വത്സൻ നിർവഹിച്ചു. യൂത്ത് കോൺഗ്രസ് -എസ്സ് ജില്ലാ പ്രസിഡന്റ് എം. പി. റഫീക്ക് തങ്ങൾ അദ്ധ്യ ക്ഷതവഹിച്ചു.

കോൺഗ്രസ് -എസ്സ് ജില്ലാ ജനറൽ സെക്രട്ടറി പി. കെ. സൈതാലി കുട്ടി പരിസ്ഥിതി ദിന സന്ദേശം നൽകി. യൂത്ത് കോൺഗ്രസ് -എസ്സ് ജില്ലാ ജനറൽ സെക്രട്ടറി അനൂപ് പെരുമ്പിലാവിൽ, ശ്രുതി മണലൂർ, എസ് ടി ജയകൃഷ്ണൻ, എം. കെ ശിവൻ ഗുരുവായൂർ, വിമൽ തിച്ചൂർ തുടങ്ങിയവർ സംസാരിച്ചു.

Comments are closed.