mehandi new

ചാവക്കാട് നഗരസഭയിൽ ആട് വസന്ത നിർമ്മാർജ്ജന യജ്ഞത്തിനു തുടക്കം കുറിച്ചു

fairy tale

ചാവക്കാട് : ദേശീയ ജന്തുരോഗ നിയന്ത്രണ പദ്ധതിയുടെ ഭാഗമായി ചാവക്കാട് നഗരസഭയിൽ ആട് വസന്ത  നിർമ്മാർജ്ജന യജ്ഞം ആരംഭിച്ചു. ഒരുമാസം നീണ്ടുനിൽക്കുന്ന പ്രതിരോധ കുത്തിവെപ്പ് ക്യാമ്പയിൻ നഗരസഭ ചെയർപേഴ്സൻ ഷീജാ പ്രശാന്ത് ഉദ്ഘാടനം ചെയ്തു. 25-ാം വാർഡ് പുളിച്ചിറകെട്ടിൽ നടന്ന ചടങ്ങിൽ വെറ്റിനറി ഡോക്ടർ ശർമിള, വാർഡ് കൗൺസിലർ രമ്യ ബിനീഷ്,  ബാലൻ കെ കെ, മെഹർബാനു, ആട് കർഷകരായ സിന്ധു, സുനിൽ എന്നിവരും പങ്കെടുത്തു. ഒരുമാസം നീണ്ടുനിൽക്കുന്ന പ്രതിരോധ കുത്തിവെപ്പ് ക്യാമ്പയിൻ  എല്ലാ വാർഡുകളിലും നടത്തുമെന്ന് ചെയർപേഴ്സൺ അറിയിച്ചു.

Macare 25 mar

Comments are closed.