mehandi new

പ്ലാസ്റ്റിക് വേസ്റ്റിൽ സ്വർണ്ണമോതിരം – ഉടമസ്ഥർക്ക് കൈമാറി ഹരിത കർമ്മ സേനയുടെ നല്ല മാതൃക

fairy tale

വടക്കേകാട്: വടക്കേക്കാട് ഗ്രാമപഞ്ചായത്തിൽ പ്ലാസ്റ്റസിക് വേസ്റ്റിൽ നിന്ന്കിട്ടിയ സ്വർണ്ണമോതിരം ഉടമസ്ഥർക്ക്  കൈമാറി ഹരിത കർമ്മ സേന  മാതൃകയായി. വീടുകളിൽ നിന്നും ശേഖരിച്ച അജൈവ മാലിന്യത്തിൽ നിന്നാണ് ഹരിത കർമ്മ സേന പ്രവർത്തകർക്ക്  മോതിരം കിട്ടിയത്. വാർഡ് 15 ൽ മംഗലത്തിൽ അബ്ദുറഹ്മാൻ, ഫാത്തിമ്മ ദമ്പതികളുടെ വീട്ടിൽ നിന്നും ലഭിച്ച പ്ലാസ്റ്റിക് വേസ്റ്റിലാണ് 3 ഗ്രാം തൂക്കമുള്ള മോതിരം കണ്ടെത്തിയത്. ഹരിത കർമ്മ സേനാംഗങ്ങളായ   ശുഭയും രാധികയും ഉടൻതന്നെ വീട്ടുകാരെ വിളിച്ച്  സ്വർണ്ണമോതിരം നൽകുകയും ചെയ്തു. ദിവസങ്ങൾക്ക് മുൻപ് മോതിരം കളഞ്ഞുപോയിരുന്നു. കുറെ തിരച്ചിൽ നടത്തിയിരുന്നു വെങ്കിലും കിട്ടിയിരുന്നില്ല.

Jan oushadi muthuvatur

Comments are closed.