mehandi banner desktop
Chavakkad online

സ്വർണ്ണക്കടത്ത് – മുഖ്യമന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട് ചാവക്കാട് പ്രകടനം

Ft

for more details click here

Jan oushadi

ചാവക്കാട് : സ്വർണ്ണക്കടത്തിൽ പങ്കാളിയായ മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് കെ. പി. സി. സി യുടെ ആഹ്വാനപ്രകാരം ചാവക്കാട് മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി.

തുടർന്ന് നടന്ന പൊതുയോഗം ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് സി എ ഗോ പ്രതാപൻ ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡണ്ട് പ്രദീപ് ആലിപ്പിരി അധ്യക്ഷത വഹിച്ചു. യുഡിഎഫ് കൺവീനർ കെ നവാസ്, യൂത്ത് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡണ് എ ച്ച് നൗഫൽ, ഐഎൻടിയുസി ജില്ലാ സെക്രട്ടറി എം എസ് ശിവദാസ്, യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി കെ ബിജു, യൂത്ത് കോൺഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡൻറ് തഫ്സീർ, കെ വി രാജു, അഫ്സൽ അലി, പി കെ കബീർ, മണ്ഡലം കോൺഗ്രസ് ഭാരവാഹികളായ പികെ സുൽഫി, ഷക്കീർ പുന്ന, കെ വി രാജു, ഷാരൂഖ് ഖാൻ എന്നിവർ നേതൃത്വം നൽകി

Comments are closed.