mehandi banner desktop
Chavakkad online

സ്വർണ്ണക്കടത്ത് – മുഖ്യമന്ത്രി രാജിവെക്കുക കേസ് സിബിഐക്ക് വിടുക

Ft

Jan oushadi

ചാവക്കാട് : സ്വർണ്ണ കള്ളക്കടത്തിൽ ആരോപണ വിധേയനായ മുഖ്യമന്ത്രി പിണറായി വിജയൻ രാജി വെക്കണമെന്നും, കേസ് സിബിഐ അന്വേഷിക്കണമെന്നും ചാവക്കാട് മണ്ഡലം ഈസ്റ്റ്‌ മേഖല കോൺഗ്രസ്‌ പ്രവർത്തക യോഗം ആവശ്യപെട്ടു.
ചാവക്കാട് മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റി വൈസ് പ്രസിഡന്റ്‌ അനീഷ്‌ പാലയൂർ അധ്യക്ഷത വഹിച്ചു.

ഇൻകാസ് സംസ്ഥാന കമ്മിറ്റി സെക്രട്ടറി സി. സാദിക്കലി പ്രതിഷേധ യോഗം ഉൽഘാടനം ചെയ്തു. ചാവക്കാട് മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റി സെക്രെട്ടറി എ കെ മുഹമ്മദാലി, നവാസ് തെക്കുംപുറം, കോൺഗ്രസ്‌ ബൂത്ത്‌ പ്രസിഡന്റ്‌ എ ടി മുഹമ്മദാലി, കോൺഗ്രസ്‌ വാർഡ് പ്രസിഡന്റ്‌ സി.എം.മുജീബ്, കെ പി നിഷാദ്, സാദിക്ക് പാലയൂർ, കെ കെ ഹിറോഷ്, ന്യൂനപക്ഷ സെൽ ചാവക്കാട് മണ്ഡലം പ്രസിഡന്റ് ആർ കെ നവാസ്, ഇൻകാസ് സ്റ്റേറ്റ് സെക്രെട്ടറി ഹസ്സൻ വടക്കേകാട്, ബാബു പി ജെ എന്നിവർ പ്രസംഗിച്ചു.

Comments are closed.