ആറ്റുപുറം സെന്റ് ആന്റണിസ് പള്ളിയിൽ പീഡാനുഭവ സ്മരണകൾ പുതുക്കി ദുഃഖ വെള്ളി ആചരിച്ചു

പുന്നയൂർകുളം: യേശുവിന്റെ കുരിശു മരണത്തിന്റെ അനുസ്മരണം പുതുക്കി കൊണ്ട് പള്ളികളിൽ തിരുകർമങ്ങളും, പദ യാത്രകളും നടത്തി. ആറ്റുപുറം സെന്റ് ആന്റണിസ് പള്ളിയിൽ പീഡാനുഭവ സ്മരണകൾ പുതുക്കി തിരുകർമങ്ങളും ദിവ്യ കാരുണ്യ പ്രദക്ഷിണവും നടത്തി. വികരി ഫാ. റിജോ വിതയത്തിൽകാർമ്മി കത്വം വഹിച്ചു. വൈകീട്ട് യേശുവിന്റെ മൃതശരീര രൂപം വഹിച്ചുകൊണ്ടുള്ള നഗരി കാണിക്കൽ പദ യാത്ര നടത്തി. പദയാത്രസമാപനത്തിൽ ബ്രദർ. പ്രിൻസ് കിളിയം പ്രായിൽ അനുസ്മരണ സന്ദേശം നൽകി. പദയാത്രക്ക് ട്രസ്റ്റി മാരായ സി. വി. ജേകബ്, സി. ഏ. ബോസ്, എം. ആർ. ഷെജി, കേന്ദ്ര സമിതി കൺവീനർ പി. ഐ. ആന്റോ, ഇടവക സെക്രട്ടറി കെ. ജെ. ജിജോ എന്നിവരും യൂണിറ്റ് ഭാരവാഹികളും നേതൃത്വം നൽകി.


Comments are closed.