ഗുഡ്‌സ് & ട്രിപ്പർ ഡ്രൈവേഴ്സ് യൂണിയൻ ( സി ഐ ടി യു ) ചാവക്കാട് ഏരിയാ കമ്മിറ്റി രൂപീകരിച്ചു

ചാവക്കാട് : ഗുഡ്‌സ് & ട്രിപ്പർ ഡ്രൈവേഴ്സ് യൂണിയന്റെ o( സി ഐ ടി യു ) ചാവക്കാട് ഏരിയാ കമ്മിറ്റി രൂപീകരിച്ചു.
ജില്ലയിൽ ഉടനീളം ഗുഡ്‌സ് & ടിപ്പർ ഡ്രൈവർമാരെ സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി ഈ മേഖലയിലെ തൊഴിലാളികളെ പങ്കെടുപ്പിച്ചുകൊണ്ട് ചാവക്കാട് നടന്ന ഏരിയാ കമ്മിറ്റി രൂപീകരണയോഗം യൂണിയൻ ജില്ലാ പ്രസിഡന്റ് എം കെ ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.

സി ഐ ടി യു ചാവക്കാട് ഏരിയാ പ്രസിഡന്റ് കെ എം അലി അധ്യക്ഷത വഹിച്ചു. യൂണിയൻ ജില്ലാ സെക്രട്ടറി പി എ സിദ്ധി മെബർഷിപ്പ് വിതരണം ഉദ്ഘാടനം ചെയ്തു. സി ഐ ടി യു ഏരിയാ സെക്രട്ടറി എ എസ് മനോജ്, ടി ബി ദയാനന്ദൻ, ടി എസ് ദാസൻ, കെ സി സുനിൽ എന്നിവർ സംസാരിച്ചു.
ഭാരവാഹികളായി പ്രസാദ് പൊലിയേടത്ത് (പ്രസിഡന്റ്,) ഒ ആർ മനോജ് (സെക്രട്ടറി) കെ എൻ മധുരാജ് (ട്രെഷറർ ) എന്നിവരെ തിരഞ്ഞെടുത്തു.

Comments are closed.