mehandi new

ഗോരക്ഷാ പദ്ധതി – ഒരുമനയൂരില്‍ കുളമ്പ് രോഗ പ്രതിരോധ കുത്തിവെപ്പ് തുടങ്ങി

fairy tale

ചാവക്കാട്: സംസ്ഥാന മൃഗസംരക്ഷണ വകുപ്പ് നടപ്പിലാക്കുന്ന ഗോരക്ഷ പദ്ധതിയുടെ 20-ാം ഘട്ടത്തിന് ഒരുമനയൂര്‍ പഞ്ചായത്തില്‍ തുടക്കമായി. പദ്ധതിയുടെ പഞ്ചായത്ത് തല ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് കെ.ജെ.ചാക്കോ നിര്‍വ്വഹിച്ചു. കാലികളില്‍ കാറ്റിലൂടെ പകരുന്ന കുളമ്പ് രോഗം പ്രതിരോധ കുത്തിവെപ്പിലൂടെ മാത്രമേ തടയാനാവൂവെന്ന് വെറ്ററിനറി ഡോക്ടര്‍ പി.ടി.സന്തോഷ് പറഞ്ഞു. ജൂണ്‍ മൂന്ന് മുതല്‍ ക്ഷീരകര്‍ഷകര്‍ കാലികള്‍ക്ക് നിര്‍ബന്ധമായും കു്ത്തിവെപ്പ് നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ടി.സി.ചന്ദ്രന്‍, പഞ്ചായത്ത് മെമ്പര്‍മാര്‍, കര്‍ഷകര്‍ എന്നിവരും പങ്കെടുത്തു.

Pharmacy wanted Chavakkad

Comments are closed.