mehandi new

കണ്ടൽ കാടിന്റെ പേരിൽ ജനവാസ കേന്ദ്രം സംരക്ഷിത വന മേഖലയാക്കിയുള്ള സർക്കാർ വിജ്ഞാപനം പൗരന്റെ ജീവിക്കാനുള്ള അവകാശത്തിന് നേരെയുള്ള കടന്നു കയറ്റം – പൗരാവകാശ വേദി

fairy tale

ചാവക്കാട് : കണ്ടൽ കാടുകളുടെ പേര് പറഞ്ഞ് ചക്കംകണ്ടം മുതൽ പെരിങ്ങാട് വരെയുള്ള ജനവാസ കേന്ദ്രങ്ങളും പുഴ ഉൾപ്പടെ വലിയൊരു പ്രദേശവും സംരക്ഷിത വനമേഖലയാക്കി കൊണ്ടുള്ള സർക്കാർ വിജ്ഞാപനം ജനങ്ങളോടുള്ള വെല്ലുവിളിയും പൗരന്റെ ജീവിക്കാനുള്ള അവകാശത്തിന് നേരെയുള്ള കടന്നു കയറ്റവുമാണെന്ന് പൗരാവകാശ വേദി ജില്ലാ കമ്മറ്റി യോഗം അഭിപ്രായപ്പെട്ടു.
ഈ വിജ്ഞാപനത്തിന്റെ പേര് പറഞ്ഞ് പെരിങ്ങാട് പ്രദേശത്തെ നിരവധി പേർ പതിറ്റാണ്ടുകളായി കരം അടച്ച് കൈവശം വെച്ച് വന്നിരുന്ന ഭൂമിയുടെ കരം സ്വീകരിക്കാൻ പോലും റവന്യു അധികാരികൾ തയ്യാറാകുന്നില്ല.
പുഴയുമായി ബന്ധപ്പെട്ട് ഉപജീവനം കണ്ടെത്തിയിരുന്ന പരമ്പരാഗത തൊഴിലാളികളെ പോലും പ്രവേശിപ്പിക്കാതെ ഫോറസ്റ്റ് എന്ന ബോർഡ് സ്ഥാപിച്ച് പ്രദേശം കെട്ടിയടച്ച് ജനങ്ങൾക്കിടയിൽ ഭീതി പരത്തുന്ന രീതിയിലാണ് അധികാരികൾ പ്രവർത്തിക്കുന്നത്.

ഇതിനെതിരെ മേഖലയിലെ വലിയൊരു വിഭാഗം നാട്ടുകാർ തീരദേശ സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ നടത്തുന്ന സമരപരിപാടികൾക്ക് പിന്തുണ നൽകാനും സമരത്തിൽ പങ്കാളികളാകാനും പൗരാവകാശ വേദി യോഗം തീരുമാനിച്ചു.
ജനവികാരം ഉൾകൊണ്ട് ജനവിരുദ്ധമായ വിജ്ഞാപനം പിൻവലിക്കാൻ സർക്കാർ തയ്യാറാകണമെന്ന് പൗരാവകാശ വേദി യോഗം ആവശ്യപ്പെട്ടു.

പ്രസിഡണ്ട് നൗഷാദ് തെക്കുംപുറം അധ്യക്ഷത വഹിച്ചു.
ജന. സെക്രട്ടറി കെ. യു. കാർത്തികേയൻ, തോമസ് ചിറമ്മൽ, വർഗീസ് പാവറട്ടി, അനീഷ് പാലയൂർ, വി. പി. സുഭാഷ്, ഹുസൈൻ ഗുരുവായൂർ, കെ.ടി. ജോസഫ്, എന്നിവർ സംസാരിച്ച.

Meem travels

Comments are closed.