പരിസ്ഥിതി ശാസ്ത്രജ്ഞൻ മാധവ് ഗാഡ്ഗിലിന്റെ നിര്യാണത്തിൽ ഗ്രീൻ ഹാബിറ്റാറ്റ് അനുശോചിച്ചു

ഗുരുവായൂർ: പ്രമുഖ പരിസ്ഥിതി ശാസ്ത്രജ്ഞൻ പ്രൊഫ ഡോക്ടർ മാധവ് ഗാഡ്ഗില്ലിൻ്റെ നിര്യാണത്തിൽ ഗുരുവായൂർ ഗ്രീൻ ഹാബിറ്റാറ്റ് പ്രവർത്തകർ അനുശോചനം രേഖപ്പെടുത്തി. കേരളത്തിലെ പ്രകൃതിയോടും പ്രകൃതിയോടൊപ്പം ജീവിക്കുന്ന മനുഷ്യർക്കും ജന്തുജാലങ്ങൾക്കും വേണ്ടി സംസാരിക്കുകയും പ്രവർത്തന പദ്ധതികൾ ആവിഷ്ക്കരിക്കുകയും ചെയ്ത പ്രകൃതി ശാസ്ത്രജ്ഞനായിരുന്നു പദ്മശ്രി മാധവ് ഗാഡ്ഗിലെന്ന് ഗ്രീൻഹാബിറ്റാറ്റ് എക്സിക്യൂട്ടീവ് ഡയറക്ടർ എൻ ജെ ജെയിംസ് അനുസ്മരിച്ചു.

റ്റി കൃഷ്ണദാസ്, കെ. പി. ജോസഫ്, അബ്ദുൾ സലിം റ്റി എം, റഷീദ് മഞ്ഞിയിൽ എന്നിവർ പങ്കെടുത്ത് സംസാരിച്ചു.

Comments are closed.