mehandi new

ചന്തമുള്ള ചാവക്കാട് – ജില്ലയില്‍ ഗ്രീന്‍ പ്രോട്ടോകോള്‍ നടപ്പാക്കും-കളക്ടര്‍

fairy tale

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.2em” use_border_color=”off” border_color=”#ffffff” border_style=”solid”]

Mss conference ad poster

ചാവക്കാട്: ജില്ലയില്‍ ഗ്രീന്‍ പ്രോട്ടോകോള്‍ നടപ്പിലാക്കുമെന്ന് കളക്ടര്‍ എ കൗശികന്‍ പറഞ്ഞു. ചാവക്കാട് നഗരസഭയുടെ ”ചന്തമുള്ള ചാവക്കാട്” പദ്ധതിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന 60 ശുചിത്വബോധവത്ക്കരണക്ലാസ്സുകളുടെ ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം. പ്ലാസ്റ്റിക് പാത്രങ്ങള്‍, കുപ്പി, ഗ്ലാസ്സുകള്‍ എന്നിവ ശേഖരിച്ച് പൊതുമരാമത്ത് വകുപ്പിന് റോഡ് നിര്‍മ്മാണത്തിനായി നല്‍കുന്ന പദ്ധതി പരിഗണനയിലാണെന്ന് കളക്ടര്‍ പറഞ്ഞു. ജില്ലയിലെ ആദ്യത്തെ പരിസ്ഥിതി സൗഹൃദ നഗരസഭയാകാനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ചാവക്കാട് നഗരസഭയുടെ നടപടികള്‍ ശ്ലാഖനീയമാണെന്നും അദ്ദേഹം പറഞ്ഞു. ശുചിത്വം ഉറപ്പുവരുത്തുന്നതിലൂടെയാണ് നാടിനോടുള്ള ഓരോ പൗരന്റേയും കടപ്പാടാണ് നിറവേറ്റപ്പെടുന്നത്. നാടിന്റെ ശുചിത്വത്തിനും പരിസ്ഥിതി സംരക്ഷണത്തിനും ഓരോ വ്യക്തിയും താല്‍പര്യമെടുക്കണമെന്നും എങ്കിലേ മാറ്റമുണ്ടാകൂ എന്നും അദ്ദേഹം പറഞ്ഞു.
നഗരസഭ ചെയര്‍മാന്‍ എന്‍.കെ അക്ബര്‍ അധ്യക്ഷനായി. ശുചിത്വമിഷന്‍ അസി.കോര്‍ഡിനേറ്റര്‍ അമല്‍ ബോധവത്ക്കരണക്ലാസ് എടുത്തു. നഗരസഭ വൈസ് ചെയര്‍പേഴ്‌സന്‍ മഞ്ജുഷ സുരേഷ്, സ്റ്റാന്‍ഡിങ് കമ്മറ്റി അധ്യക്ഷന്‍മാരായ എ.എ മഹേന്ദ്രന്‍, എ.സി ആനന്ദന്‍, കെ.എച്ച് സലാം, എം.ബി രാജലക്ഷ്മി, സഫൂറ ബക്കര്‍, പ്രതിപക്ഷ നേതാവ് കെ.കെ കാര്‍ത്ത്യായനി, നഗരസഭ സെക്രട്ടറി എം.കെ ഗിരീഷ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

planet fashion

Comments are closed.