mehandi new

ചാവക്കാട് വണ്‍വെയില്‍ മാറ്റം – ഇരുചക്ര, മുച്ചക്രവാഹനങ്ങള്‍ക്ക് ഏനാമാവ് റോഡിലേക്ക് പ്രവേശിക്കാം

fairy tale

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.2em” use_border_color=”off” border_color=”#ffffff” border_style=”solid”]

ചാവക്കാട്: നഗരത്തില്‍ നടപ്പിലാകിയ ട്രാഫിക് പരിഷ്കരണത്തില്‍ ചെറിയ വ്യത്യാസങ്ങള്‍ വരുത്തി വണ്‍വെ സമ്പ്രദായം തുടരും. ഏനാമാവ്, പാവറട്ടി തുടങ്ങിയ ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങളില്‍ ഇരുചക്ര, മുച്ചക്രവാഹനങ്ങള്‍ക്ക് മാത്രം ഏനാമാവ് റോഡിലേക്ക് പ്രവേശിക്കാന്‍ ഇളവ് നല്‍കാന്‍ തീരുമാനിച്ചു. ഇന്ന് ചേര്‍ന്ന ട്രാഫിക് ക്രമീകരണ സമിതിയുടെ യോഗത്തിലാണ് നിലവിലുള്ള വണ്‍വെ സമ്പ്രദായം ചെറിയ മാറ്റങ്ങള്‍ വരുത്തി തുടരാന്‍ തീരുമാനിച്ചത്. എറണാകുളം, കൊടുങ്ങല്ലൂര്‍ ഭാഗത്ത് നിന്ന് വരുന്ന ബസ്സുകള്‍ ഇപ്പോഴുള്ള വണ്‍വെ പാലിച്ചു കൊണ്ട് ബസ്സ്‌ സ്റ്റാന്‍ഡില്‍ പ്രവേശിക്കണം. ഏനാമാവ് റോഡില്‍ നിന്ന് ചാവക്കാട് സെന്ററില്‍ എത്തുന്ന ഇരുചക്ര, മുച്ചക്ര വാഹനങ്ങള്‍ക്ക് ചേറ്റുവ റോട്ടിലേക്കും പ്രവേശനം അനുവദിക്കും. നഗരത്തിലൂടെ ചീറിപ്പായുന്ന വാഹനങ്ങളുടെ വേഗം കുറക്കാന്‍ ഹംപുകള്‍ സ്ഥാപിക്കാന്‍ പൊതുമരാമത്ത്, ദേശീയപാത അധികൃതരെ ചുമതലപ്പെടുത്താന്‍ യോഗത്തില്‍ തീരുമാനമായി. നഗരത്തിലെ റോഡുകളില്‍ കാല്‍ നട യാത്രക്കാര്‍ക്ക് സുഗമമായി സഞ്ചരിക്കാന്‍ നടപ്പാതകളും കൈവരികളും സ്ഥാപിക്കാനും പൊതുമരാമത്ത്, ദേശീയപാത അധികൃതരെ ചുമതലപ്പെടുത്തി. ദേശീയപാതയില്‍ പൊന്നാനി ഭാഗത്തു നിന്നും വരുന്ന കണ്ടെയ്‌നര്‍ ലോറികള്‍ ടൗണില്‍ പ്രവേശിക്കാതെ മുല്ലത്തറ ജംഗ്ഷന്‍-ബ്ലാങ്ങാട് ബീച്ച്- മൂന്നാം കല്ല് പാലം വഴി തിരിച്ചു വിടാനുള്ള സാധ്യത ആരായാനും യോഗത്തില്‍ തീരൂമാനിച്ചു. ട്രാഫിക്കിലെ പുതിയ മാറ്റങ്ങള്‍ ഡിസംബര്‍ ഒന്നു മുതല്‍  നിലവില്‍വരും
നഗരസഭ ചെയര്‍മാന്‍ എന്‍.കെ അക്ബര്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ ചാവക്കാട് തഹസില്‍ദാര്‍ എം.ബി ഗിരീഷ്, ദേശീയപാത അസി.എഞ്ചിനീയര്‍ സംഗീത സി.വി, പൊതുമരാമത്ത് റോഡ്‌സ് ഉദ്യോഗസ്ഥന്‍ ശ്രീകുമാര്‍, അസി.മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ ജെയിംസ് ജോസഫ്, നഗരസഭ സെക്രട്ടറി എം.കെ ഗിരീഷ്, നഗരസഭ അസി.എഞ്ചിനീയര്‍ കെ.കെ മനോജ്, പോലീസ് എസ്.ഐ എം. എ ബാലന്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

planet fashion

Comments are closed.