Header

നാറുന്ന ബീച്ചും വളരുന്ന ടൂറിസവും

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text”]

ചാവക്കാട്: ചാവക്കാട് മേഖലയിലെ ഏറ്റവും തിരക്കേറിയ ടൂറിസം മേഖലയായ ബ്ലാങ്ങാട്ബീച്ചിലേക്ക് സ്വാഗതം ചെയ്യുന്നത് ദുര്‍ഗന്ധം. വര്‍ഷങ്ങളായി നാറുന്ന മുഖവുമായാണ് ബ്ലാങ്ങാട് ബീച്ച് വിനോദ സഞ്ചാരികളെ സ്വീകരിക്കുന്നത്. മീന്‍ രക്തവും മലിന ജലവും മറ്റു മാലിന്യങ്ങളും കെട്ടിക്കിടന്നു അസഹ്യമായ ദുര്‍ഗന്ധം ഉയര്‍ത്തുന്ന കവാടവും കടന്നാണ് മന്ത്രിമാരുള്‍പ്പെടെയുള്ള ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ബ്ലാങ്ങാട് ബീച്ച് സൌന്ദര്യവല്‍ക്കരണ ഗീര്‍വാണം മുഴക്കുന്നത്.
സൌന്ദര്യവല്‍ക്കരണ രണ്ടാം ഘട്ടം, മറൈന്‍ ഡ്രൈവ് മാതൃകയില്‍ നടപ്പാത തുടങ്ങി നിരവധി വികസന പദ്ധതികള്‍ വിഭാവനം ചെയ്യുന്നവര്‍, ബീച്ചില്‍ അതിരാവിലെ നടക്കുന്ന മത്സ്യക്കച്ചവട ചന്ത ഉയര്‍ത്തുന്ന മാലിന്യവും ദുര്‍ഗന്ധവും പരിഹരിക്കാനുള്ള യാതൊരു നടപടിയും സ്വീകരിക്കാത്തത് നാട്ടുകാരില്‍ അമര്‍ഷം വര്‍ദ്ധിപ്പിക്കുന്നുണ്ട്.
ബ്ളാങ്ങാട് ബീച്ചില്‍ മീന്‍ മാര്‍ക്കറ്റിലും സമീപത്തെ പ്രധാന റോഡിലും റോഡ് വക്കിലുമായി ഖര- ജല മാലിന്യമുണ്ടാക്കുന്ന ദുര്‍ഗന്ധം ബീച്ച് സന്ദര്‍ശകര്‍ക്കും പരിസരത്തുള്ള ഓട്ടോ ജീവനക്കാര്‍ക്കും ദുരിതമായി തുടരുകയാണ്.
സംസ്ഥാന വിനോദ സഞ്ചാര ഭുപടത്തില്‍ സ്ഥാനം നേടിയെന്ന് അധികൃതര്‍ വാഴ്ത്തുന്ന ഇവിടെ ദീര്‍ഘ ദൂരത്ത് നിന്നെത്തെുന്ന മീന്‍ വണ്ടികള്‍ ദുര്‍ഗന്ധമുയര്‍ത്തുന്ന വെള്ളം ഒഴിച്ചുവിടുന്നത്. ഓരോ ദിവസവുമെത്തുന്ന ഡസന്‍ കണക്കിന് വലിയ മീന്‍ വണ്ടികളിലെ കോള്‍ഡ് സ്റ്റോറേജില്‍ നിറയുന്ന മീന്‍ രക്തവും ഐസില്‍ നിന്നുള്ള വെള്ളവും കലര്‍ന്ന മാലിന്യം ഒഴിവാക്കുന്നത് ബ്ളാങ്ങാട് ബീച്ച് ജംഗ്ഷനു വടക്കു ഭാഗത്താണ്. ഇതേക്കുറിച്ച് നല്‍കിയ വാര്‍ത്തകളെ തുടര്‍ന്ന് നാട്ടുകാരുടെ കണ്ണില്‍ പൊടിയിടാന്‍ കാനയിലെ കുണ്ടുകളും കുഴികളും കരിങ്കല്ല് പൊടിയിട്ട് നികത്തി വൃത്തിയാക്കിയിരുന്നു. മഴക്കാലമായതോടെ വീണ്ടും മാലിന്യം നിറയാന്‍ തുടങ്ങി. തെര്‍മോകോളില്‍ പൊതിഞ്ഞത്തെുന്ന മീന്‍ മറ്റു പെട്ടികളിലേക്ക് മാറ്റിയ ശേഷം കേടുവന്ന തെര്‍മോക്കോളും പ്ളാസ്റ്റിക് കവറുകളും ഇവിടെ തന്നെ ഉപേക്ഷിക്കുകയാണ് കച്ചവടക്കാരുടെ പതിവ്. ഇവ കാനകളിലാണ് നിറഞ്ഞു കൂടുന്നത്. പ്രദേശത്തെ ഓട്ടോ തൊഴിലാളികള്‍ നിരന്തരം ആവശ്യപ്പെട്ടിട്ടും ഐസും മീന്‍ രക്തവും നിറഞ്ഞ മാലിന്യം തുറന്ന് വിടുന്നതില്‍ ഒരു കുറവുമില്ല.
മാലിന്യം ഒഴുകിപോകാന്‍ സംവിധാനമില്ലാത്തതിനാല്‍ ഓടകളില്‍ നിന്ന് അല്‍പ്പം അകലെ കിളച്ചെടുത്ത കുഴിയിലേക്കാണ് ഇവ ചെന്നെത്തുന്നത്. ഒഴുകി പോകാന്‍ മറ്റു മാര്‍ഗമില്ലാതെ കെട്ടിക്കിടക്കുന്ന മാലിന്യക്കുണ്ടിലേക്കാണ് മീന്‍ രക്തവും ഐസ് വെള്ളവും ലോറിക്കാര്‍ വീണ്ടും വീണ്ടും ഒഴുക്കി വിടുന്നത്. ഓരോ ദിവസവും പുലര്‍ച്ചെ നാല് മുതല്‍ എട്ടുവരെ ഈ റോഡിലാണ് മൊത്തവ്യാപരികളില്‍ നിന്ന് ചില്ലറ വില്‍പ്പനക്കാര്‍ മത്സ്യം വാങ്ങി പെട്ടികളിലാക്കുന്നത്. ഈ സമയം ഇതുവഴി കടന്നുപോകേണ്ട യാത്രാ വാഹനങ്ങള്‍ ഏറേ പ്രയാസപ്പെട്ടാണ് നീങ്ങുന്നത്. ഇത്രയും തിരക്കുള്ള ഇവിടെ സന്ദര്‍ശിക്കാന്‍ നഗരസഭാ അധികൃതര്‍ തയ്യാറാകുന്നില്ല. റോഡിലെ കുണ്ടുകുഴികളില്‍ മീന്‍ രക്തവും ഐസും മഴവെള്ളവും നിറഞ്ഞ് പച്ച നിറത്തില്‍ മാലിന്യം കെട്ടിക്കിടക്കുകയാണ്. ഇവ ദേഹത്തും വസ്ത്രങ്ങളിലുമാവാതെ ഇതുവഴി ചെറു വാഹനങ്ങള്‍ ഓടിക്കാന്‍ കഴിയാത്ത സ്ഥിതിയാണ്. മഴക്കാല പൂര്‍വ രോഗവും കൊതുകു ജന്യ രോഗവും പ്ളാസ്റ്റ്ക് നിരോധനവുമൊക്കെയായി നഗരസഭ വിവിധ പദ്ധതികള്‍ യഥാ സമയം ഉദ്ഘാടനം ചെയ്യുന്നുണ്ടെങ്കിലും ബ്ളാങ്ങാട് കടപ്പുറത്ത് ഒന്നുമെത്തുന്നില്ല. കഴിഞ്ഞ പെരുന്നാള്‍ അവധി മുതല്‍ കടപ്പുറത്ത് എത്തിയ സഞ്ചാരികള്‍ വാങ്ങി തള്ളിയ പ്ളാസ്റ്റിക് മാലിന്യം ഇനിയും വൃത്തിയാക്കിയിട്ടില്ല. ബ്ളാങ്ങാട് ചാവക്കാട് റോഡിലുള്ള ഫിഷറീസ് ഓഫീസിനു മുന്നില്‍ പ്ളാസ്റ്റിക് കവറുകളുള്‍പ്പടെയുള്ള ചപ്പു ചവറുകള്‍ അസഹ്യ ദുര്‍ഗന്ധമാണുയര്‍ത്തുന്നത്. നഗരസസഭയിലെ ആരോഗ്യ വകുപ്പും മറ്റ് അധികൃതരും ഈ മേഖലയില്‍ തിരിഞ്ഞു നോക്കുന്നില്ലെന്നാണ് നാട്ടുകാരുടെ ആക്ഷേപം.

[/et_pb_text][et_pb_image admin_label=”Image” src=”https://chavakkadonline.com/wp/wp-content/uploads/2016/07/plastic-waste-beech-1.jpg” show_in_lightbox=”off” url_new_window=”off” use_overlay=”off” animation=”off” sticky=”off” align=”left” force_fullwidth=”off” always_center_on_mobile=”on” use_border_color=”off” border_color=”#ffffff” border_style=”solid” /][et_pb_image admin_label=”Image” src=”https://chavakkadonline.com/wp/wp-content/uploads/2016/07/waste-.jpg” show_in_lightbox=”off” url_new_window=”off” use_overlay=”off” animation=”off” sticky=”off” align=”left” force_fullwidth=”off” always_center_on_mobile=”on” use_border_color=”off” border_color=”#ffffff” border_style=”solid” /][/et_pb_column][/et_pb_row][/et_pb_section]

Comments are closed.