Header

ഗുരുവായൂരിനു പുതുമയായി ഗുജറാത്തി കല്ല്യാണം

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.2em” use_border_color=”off” border_color=”#ffffff” border_style=”solid”]

ഗുരുവായൂര്‍: നിത്യവും നിരവധി വിവാഹങ്ങള്‍ നടക്കുന്ന ഗുരുവായൂരിന് പുതുമ സമ്മാനിച്ച് ഗുജറാത്തി കല്ല്യാണം. സംസ്ഥാനത്തിന്റെ അതിര്‍വരമ്പ് കടന്നപ്രണയത്തിന്റെ സാഫല്യം കൂടിയായിരുന്നു ഈ വിവാഹം. കോതച്ചിറ കൊടവനാം പറമ്പില്‍ വിദ്യാസാഗര്‍ രാജി ദമ്പതികളുടെ മകള്‍ അഞ്ജുവിന്റെയും ഗുജറാത്ത് രാജ്ഘട്ട് ജയന്തിലാല്‍ സെഞ്ചാലിയ ജ്യോത്സന ദമ്പതികളുടെ മകന്‍ ജയ് സെഞ്ചാലിയുടെയും വിവാഹമാണ് ഗുജറാത്തി ആചാരപ്രകാം ഗുരുവായൂരില്‍ നടന്നത്. ഗുരുവായൂര്‍ ക്ഷേത്രത്തിലെ താലികെട്ടൊഴിച്ചാല്‍ തീര്‍ത്തും ഗുജറാത്തി ആചാരങ്ങളിലായിരുന്നു വിവാഹം.
റയില്‍വേ ഗേറ്റിന് സമീപമുള്ള സ്വകാര്യ ഹോട്ടലിലായിരുന്നു വിവാഹ ചടങ്ങുകള്‍. ക്ഷേത്രത്തിലെ താലികെട്ട് കഴിഞ്ഞെത്തിയ വധുവിനെ ഗുജറാത്തി ആചാരപ്രകാരമാണ് വരവേറ്റത്. ഗുജറാത്തി വാദ്യമേളങ്ങളുടെ അകമ്പടിയില്‍ ഡോളിയുമായാണ് വധുവിനെ ആനയിച്ചത്. വധുവിന്റെ സഹോദരങ്ങള്‍ നാല് ഭാഗങ്ങലിലായി പിടിച്ചിരുന്ന വടിക്ക് മുകളില്‍ പട്ട് വിരിച്ചാണ് ഡോളി തയ്യാറാക്കിയിരുന്നത്. ഡോളിക്ക് മുന്നിലായി താലമേന്തിയ കന്യകമാര്‍ പുഷ്പവൃഷ്ടിയും നടത്തി. വിവാഹത്തിന് മുന്നോടിയായി മഞ്ഞള്‍കല്ല്യാണവും, മണ്ഡപ പൂജയും നടന്നിരുന്നു. ആചാരങ്ങള്‍ക്ക് കാര്‍മികത്വം വഹിക്കാനായി കൊച്ചിയില്‍ നിന്നാണ് പുരോഹിതനെ കൊണ്ടു വന്നത്. ദമ്പതികളായ പുരോഹിതരുടെ നേതൃത്വത്തില്‍ 24 മണിക്കൂറാണ് പൂജാവിധികള്‍ നടത്തിയത്.
കേരളീയാചാരപ്രകാരം ഒരേ ദിവസം 200ലധികം വിവാഹങ്ങളെകൊണ്ട് റെക്കോഡിട്ട ഗുരുവായൂരിന് തീര്‍ത്തും പുത്തന്‍ അനുഭവമായിരുന്നു ഈ വിവാഹം. ഗുജറാത്തികളെ കൂടാതെ വിദേശീയരുടേതടക്കം നിരവധി വിവാഹങ്ങള്‍ ഗുരുവായൂരില്‍ നടന്നിട്ടുണ്ടെങ്കിലും പൂര്‍ണ്ണമായി ഗുജറാത്തി ആചാര പ്രകാരമുള്ള വിവാഹം ആദ്യമാണെന്നാണ് നാട്ടുകാരുടെ അഭിപ്രായം. നേരത്തെ ക്ഷേത്രനഗരിയില്‍ വിവാഹിതരായിട്ടുള്ള ഗുജറാത്തികള്‍ കേരളീയ ആചാര പ്രകാരം വിവാഹം നടത്തുകയും പിന്നീട് നാട്ടിലെത്തി സ്വന്തം ആചാരപ്രകാരം വിവാഹിതരാവുകയുമാണ് ചെയ്യാറ്.
ബിരുധ ധാരിയായ അഞ്ജു മുംബൈ, പൂനെ എന്നിവിടങ്ങളില്‍ കോഴ്‌സ് പൂര്‍ത്തീകരിക്കുതിനിടെയാണ് ജെയ്‌യെ പരിചയപ്പെടുന്നത്. പിന്നീട് രാജസ്ഥാനില്‍ രണ്ടുവര്‍ഷത്തെ ജോലിക്കിടെയാണ് ഇരുവരും പ്രണയത്തിലായത്. ഇരുവരുടെയും വീട്ടുകാര്‍ വിവാഹത്തിന് സമ്മതം നല്‍കുകയും ചെയ്തു. വരന്റെ ബന്ധുക്കള്‍ ഗുജറാത്തി പാരമ്പര്യ രീതിപ്രകാരമുള്ള വസ്ത്രമാണ് ധരിച്ചിരുന്നത്. നാഗസ്വരമേളത്തോടെയുള്ള ചടങ്ങുകള്‍ക്ക് പകരം ഗുജറാത്തി ശൈലിയിലുള്ള വിവാഹ ചടങ്ങുകള്‍ വധുവിന്റെ ബന്ധുക്കള്‍ക്ക് കൗതുകമായി. ഗുജറാത്തി ശൈലിയിലുള്ള വിവാഹം കാണാനും നിരവധി പേരെത്തി.
സംസ്ഥാന പൊലീസിലെ ഉന്നതരെല്ലാം പങ്കെടുത്ത മറ്റൊരു വിവാഹ ചടങ്ങിനും ബുധനാഴ്ച ഗുരുവായൂര്‍ സാക്ഷ്യം വഹിച്ചു. ചിയ്യാരം സ്വദേശി ആര്‍. നാരായണന്റെയും രാധയുടെയും മകള്‍ ഐ.പി.എസുകാരിയായ കിരണും ചെന്നൈ ഫോര്‍ത്ത് മെയിന്‍ റോഡില്‍ കെ.ജി. ദിവാകരന്റെയും പൊന്നമ്മയുടെയും മകന്‍ പ്രദീപും തമ്മിലുള്ള വിവാഹത്തിനാണ് പൊലീസിലെ ഉന്നതര്‍ എത്തിയത്. ഡി.ജി.പി. ലോകനാഥ് ബെഹ്‌റ, ഐ.ജി എം.ആര്‍. അജിത്കുമാര്‍ എിവരടക്കമുള്ളവര്‍ വിവാഹത്തില്‍ പങ്കെടുത്തിരുന്നു.

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

Comments are closed.