mehandi new

നാട്ടുകാരെ വട്ടം കറക്കി കടപ്പുറം അക്ഷയകേന്ദ്രം – ഗുരുതര ആരോപണങ്ങളുമായി ഡിവൈഎഫ്ഐ

fairy tale

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.2em” use_border_color=”off” border_color=”#ffffff” border_style=”solid”]

കടപ്പുറം: അഞ്ചങ്ങാടിയിലെ അക്ഷയകേന്ദ്രം നാട്ടുകാരെ വട്ടം കറക്കുന്നതായി പരാതി. ജീവനക്കാരുടെ അറിവില്ലായ്മ മൂലം അര്‍ഹരായവരുടെ അവകാശങ്ങള്‍ നഷ്ടമാകുകയും സഹായങ്ങള്‍ തടയപ്പെടുകയും ചെയ്യുന്നതായി വകുപ്പ്മന്ത്രി, എം.എല്‍.എ, ജില്ലാകളക്ടര്‍, ജില്ലാപ്രൊജക്ട് ഓഫീസര്‍ എന്നിവര്‍ക്ക് ഡി വൈ എഫ് ഐ യുടെ നേതൃത്വത്തില്‍ പരാതി നല്‍കി.
ഈ കേന്ദ്രത്തില്‍ നിന്ന് ആധാര്‍ കാര്‍ഡ് എടുത്തവര്‍ ഇപ്പോള്‍ തെറ്റുതിരുത്താന്‍ നെട്ടോടമോടുകയാണ്. ആധാര്‍കാര്‍ഡ് എടുക്കുന്നതിന് ഫീസ്‌ ഈടാക്കരുതെന്ന്‌ സര്‍ക്കാരിന്റെ കര്‍ശനനിര്‍ദേശം ഉണ്ടായിരിക്കെ, കാര്‍ഡൊന്നിന് 190രൂപ നിരക്കില്‍ ഈടാക്കിയതായാണ് ഒരു ആരോപണം.
ജാതി തെറ്റായി രേഖപ്പെടുത്തിയത് മൂലം പട്ടികജാതി വിഭാഗത്തില്‍ ഉള്‍പ്പെടുന്ന നിരവധിപേര്‍ക്ക് അര്‍ഹമായ ആലുകൂല്യങ്ങള്‍ നഷ്ടപ്പെട്ടതായി പറയുന്നു. ഇരകളില്‍ അധികവും വിദ്യാര്‍ത്ഥികളാണ്. ഇക്കാര്യം പറഞ്ഞ് ചെല്ലുന്നവരോട്‌ അക്ഷയകേന്ദ്രം ജീവനക്കാര്‍ മോശമായാണ് പെരുമാറുന്നതത്രേ. പ്രീമെട്രിക്‌ സ്‌കോളര്‍ഷിപ്പ് അപേക്ഷയിലും വ്യാപക തെറ്റ്‌ വരുത്തിയിട്ടുണ്ട്. ഈ തെറ്റുകള്‍ തിരുത്താനുള്ള നെട്ടോട്ടത്തിലാണ് വിദ്യാര്‍ത്ഥികളിപ്പോള്‍. പ്രദേശത്തെ സ്‌കൂളുകളില്‍ നിരവധി വിദ്യാര്‍ത്ഥികളുടെ അപേക്ഷകളാണ്‌ തെറ്റ് തിരുത്താന്‍ ആവശ്യപ്പെട്ട് തിരിച്ചയച്ചിട്ടുള്ളത്. ഒരു വിദ്യാര്‍ത്ഥിക്ക് 50 രൂപ വാങ്ങിസമര്‍പ്പിക്കേണ്ട അപേക്ഷക്ക് 250-300 രൂപയാണ് ഈടാക്കിയിരുന്നതെന്നും ആക്ഷേപമുണ്ട്.
പരിജ്ഞാനമോ, പരിശീലനമോ ഇല്ലാത്ത ജീവനക്കാരാണ് ജനങ്ങളെ ദുരിതത്തിലാക്കുന്നത്.അക്ഷയകേന്ദ്രങ്ങള്‍ താഴത്തെ നിലയില്‍ പ്രവര്‍ത്തിക്കണമെന്നാണ് ചട്ടം. എന്നാല്‍ അഞ്ചങ്ങാടിയിലെ അക്ഷയകേന്ദ്രം മുകള്‍ നിലയില്‍ പ്രവര്‍ത്തിക്കുന്നതിനാല്‍ പെന്‍ഷന്‍കാരും വയോധികരും ഏറെ പാടുപെടുകയാണ്. ജീവന്‍പ്രമാണ്‍ പോലെയുള്ള പദ്ധതികളില്‍ വിവരങ്ങള്‍ നല്‍കാന്‍ മുകള്‍നിലയില്‍ കയറാന്‍ പറ്റാത്ത നിരവധിപേരാണ്‌ മേഖലയിലുള്ളത്. ഇക്കാര്യങ്ങള്‍ ബന്ധപ്പെട്ടവരുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും നടപടിഉണ്ടാകാത്ത സാഹചര്യത്തിലാണ് മേലധികാരികള്‍ക്ക് പരാതി നല്‍കിയതെന്ന് ഡി വൈ എഫ് ഐ കടപ്പുറം മേഖലാ കമ്മിറ്റി സെക്രട്ടറി പി കെ മുഹമ്മദ്‌ നസീര്‍ പറഞ്ഞു.

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

planet fashion

Comments are closed.