ഗുരുവായൂര്‍ : ക്ഷേത്രമതില്‍കെട്ടിന് പുറത്ത് വഴിപാട് ടിക്കറ്റും പ്രസാദം വാങ്ങാനും കഴിയുന്ന സംവിധാനം പ്രവര്‍ത്തനം തുടങ്ങി. ഇതിനായി ക്ഷേത്രത്തിന്റെ തെക്ക്, പടിഞ്ഞാറ് ഭാഗത്താണ് കൗണ്ടറുകള്‍ പ്രവര്‍ത്തിക്കുന്നത്. ഊട്ടുപുരയുടെ താഴത്തെ നിലയിലുള്ള പഴയ വഴിപാട് കൗണ്ടറുകള്‍ അതേ രീതിയില്‍ തന്നെ പ്രവര്‍ത്തനം തുടരും. ക്ഷേത്രത്തിനകത്തെ തിരക്ക് കുറക്കാനാണ് പുതിയ സംവിധാനം നിലവില്‍ വന്നിട്ടുള്ളത്. ദേവസ്വം ചെയര്‍മാന്‍ പീതാംബരകുറുപ്പ് വഴിപാട് കൗണ്ടറുകളുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ഭരണസമിതി അംഗങ്ങളായ കെ.കുഞ്ഞുണ്ണി, അഡ്വ.എ.സുരേശന്‍, പി.കെ.സുധാകരന്‍, മല്ലിശ്ശേരി പരമേശ്വരന്‍ നമ്പൂതിരിപ്പാട്, സി.അശോകന്‍, അഡ്മിനിസ്‌ട്രേറ്റര്‍ സി.എന്‍.അച്ചുതന്‍നായര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
Sign in
Sign in
Recover your password.
A password will be e-mailed to you.
Comments are closed.