Header

ഗുരുവായൂർ ചക്കംകണ്ടം മാലിന്യ നിർമ്മാർജന പദ്ധതി സർക്കാർ അനാസ്ഥ അവസാനിപ്പിക്കണം

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.2em” use_border_color=”off” border_color=”#ffffff” border_style=”solid”]

ചാവക്കാട് : ഗുരുവായൂർ അഴുക്കുചാൽ പദ്ധതി സമയബന്ധിതമായി പൂർത്തീകരിക്കാൻ നടപടി സ്വീകരിക്കണമെന്ന് ഡി സി സി പ്രസിഡന്റ് ടി എൻ പ്രതാപൻ.
സർക്കാരിന്റെ മെല്ലേ പോക്ക് നയം ഓരോ ദിവസം ചെല്ലുന്തോറും വലിയ പാരിസ്ഥിതിക പ്രശ്നങ്ങൾ ഉണ്ടാക്കിക്കൊണ്ടിരിക്കുകയാണെന്നും ചക്കംകണ്ടം പ്രദേശത്തെ ജനങ്ങളുടെ ദുരിത ജീവിതം ഭരണാധികാരികൾ കണ്ടില്ലെന്ന് നടിക്കുന്നത് അങ്ങേയറ്റം അപലനീയമാണെന്നും ടി എൻ പ്രതാപൻ പറഞ്ഞു. സർക്കാർ അനാസ്ഥ മൂലം ഒരു പ്രദേശത്തെ ജനങ്ങള്‍ക്ക് ശുദ്ധവായുവും, ശുദ്ധജലവും നിഷേധിക്കുന്നത് മനുഷ്യാവകാശ ലംഘനമാണ്. എം.പിയും, എം എൽ എയും ഉൾപ്പടെയുള്ള ഉത്തരവാദിത്തപ്പെട്ടവര്‍ ഗുരുവായൂർ ചക്കംകണ്ടം പ്രദേശവാസികളുടെ ദുരിതങ്ങൾ കണ്ടില്ലെന്ന് നടിക്കുന്നത് വലിയ ഭവിഷ്യത്തുകൾക്ക് ഇടവരുത്തുമെന്നും ചക്കംകണ്ടം പ്രദേശം സന്ദർശിച്ചതിന് ശേഷം പ്രതാപൻ പറഞ്ഞു.
സമരം നടത്തുന്ന പൗരാവകാശ വേദി പ്രവർത്തകർക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ടാണ് പ്രതാപൻ പ്രദേശത്ത് സന്ദർശനം നടത്തിയത്. പൗരാവകാശ വേദി പ്രവർത്തകരോട് വിശദമായി കാര്യങ്ങൾ ചോദിച്ചു മനസിലാക്കിയ അദ്ദേഹം മാലിന്യ വിഷയത്തിൽ വേണ്ട ഇടപെടൽ നടത്തുമെന്ന് ഉറപ്പു നൽകി.

നൗഷാദ് തെക്കുംപുറം, ഷബീർ മാളിയേക്കൽ, സി എ ഗോപപ്രതാപൻ, എ ടി സ്റ്റീഫൻ, ഷാനവാസ് തിരുവത്ര, ഉമ്മർ സലിം, കെ കെ കാർത്യായനി ടീച്ചർ, ആന്റോ തോമസ്, കെ യു. കാർത്തികേയൻ, പി വി പീറ്റർ, ടി സി കൃഷ്ണൻ, ഫിറോസ് പി തൈപ്പറമ്പിൽ, പി കെ ജോയ്, സി എം സഗീർ, സത്താർ കെ വി, അനീഷ് പാലയൂർ, കെ എം ലത്തീഫ്, കെ വി അമീർ, ദസ്തഗീര് മാളിയേക്കൽ, എ ടി മുഹമ്മദാലി, പി വി, ബദറുദ്ധീൻ, മുബാറക് ഇമ്പാറക്, എച് എം നൗഫൽ, നിഖിൽ ജി കൃഷ്ണൻ എന്നിവർ സംബന്ധിച്ചു.

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

thahani steels

Comments are closed.