mehandi new

ഗുരുവായൂര്‍ ദേവസ്വം രാമന്‍കുട്ടി ചരിഞ്ഞു

fairy tale

ഗുരുവായൂര്‍ : ദേവസ്വത്തിലെ മുന്‍നിര ആനകളിലൊന്നായ കൊമ്പന്‍ രാമന്‍കുട്ടി ചരിഞ്ഞു. ആനത്താവളത്തിന്റെ കിഴക്കേപടിക്കടുത്തുള്ള കെട്ടുംതറിയില്‍ ഇന്നലെ ഉച്ചക്ക് 12.50നായിരുന്നു അന്ത്യം. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന്  ചികിത്സയിലായിരുന്നു. ആനത്താവളത്തിലെ നാടന്‍ ആനകളില്‍ ലക്ഷണമൊത്ത കൊമ്പനായിരുന്നു രാമന്‍കുട്ടി. ക്ഷേത്രോത്സവത്തോടനുബന്ധിച്ച്  നടക്കുന്ന പ്രശസ്തമായ ആനയോട്ടത്തിലെ താരമാണ് രാമന്‍കുട്ടി. ഏറ്റവും കൂടുതല്‍ തവണ വിജയിയായിട്ടുള്ള ആന കൂടിയാണ്. 11 തവണയാണ് രാമന്‍കുട്ടി ജേതാവായിട്ടുള്ളത്.  1956ല്‍ പുത്തില്ലത്ത് രാമന്‍ നമ്പൂതിരിപ്പാടാണ് രാമന്‍കുട്ടിയെ ക്ഷേത്രത്തില്‍ നടയിരുത്തിയത്. അന്ന് അഞ്ച് വയസാണ് കണക്കാക്കിയിരുന്നത്. ദേവസ്വം രേഖകള്‍ പ്രകാരം 65 വയസാണെങ്കിലും കൂടുതല്‍ വരുമെന്ന് അഭിപ്രായമുണ്ട്. നിരവധി ആനപ്രേമികളാണ് രാമന്‍കുട്ടിക്ക് അന്ത്യോപചാരമര്‍പ്പിക്കാനായെത്തിയത്. ദേവസ്വത്തിന് വേണ്ടി ഭരണസമതി അംഗം കെ.കുഞ്ഞുണ്ണി റീത്ത് സമര്‍പ്പിച്ചു. വനപാലകരെത്തി മേല്‍നടപടികള്‍ സ്വീകരിച്ച് ജഡം രാത്രിയോടെ കോടനാട്ടേക്ക് കൊണ്ടു പോയി. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം വനത്തില്‍ സംസ്‌കരിക്കും. രാമന്‍കുട്ടിയുടെ വിയോഗത്തോടെ ആനത്താവളത്തിലെ ആനകളുടെ എണ്ണം 53 ആയി ചുരുങ്ങി.

Ma care dec ad

Comments are closed.