ഗുരുവായൂർ ദേവസ്വം വിവാദ “ഥാർ“ പുനർലേലം ചെയ്തു-ലഭിച്ചത് 43 ലക്ഷം


ഗുരുവായൂർ : ഗുരുവായൂർ ദേവസ്വത്തിന്റെ വിവാദമായ മഹീന്ദ്ര ഥാർ പുനർ ലേലം ചെയ്തു. 43 ലക്ഷം രൂപക്കാണ് ലേലം ഉറപ്പിച്ചത്. മലപ്പുറം സ്വദേശി വിഘ്നേഷ് വിജയകുമാർ എന്ന വ്യക്തിയാണ് ഥാർ ലേലം കൊണ്ടത്. ലേലത്തുകക്ക് പുറമെ ജി എസ് ടി കൂടെ അടക്കണം.
മഹിന്ദ്ര കമ്പനി ഗുരുവായൂർ ക്ഷേത്രത്തിൽ വഴിപാടായി സമർപ്പിച്ച ഥാർ ജീപ്പ് പുനർലേലം ചെയ്യണമെന്ന ദേവസ്വം കമ്മീഷണറുടെ ഉത്തരവ് നടപ്പാക്കാൻ ദേവസ്വം ഭരണസമിതി തീരുമാനിച്ചതിന്റെ അടിസ്ഥാനത്തിൽ ഇന്ന് ലേലത്തിനു വെക്കുകയായിരുന്നു.
കഴിഞ്ഞ തവണ ദേവസ്വം ഭരണ സമിതി അടിസ്ഥാന വില യായി 15 ലക്ഷം രൂപ നിശ്ചയിച്ചു നടത്തിയ ഥാർ ലേലത്തിൽ പ്രവാസിയും കൊച്ചി ഇടപ്പള്ളി സ്വദേശി അമൽ മുഹമ്മദ് ആയിരുന്നു 15,10,000 രൂപക്ക് വാഹനം ലേലത്തിൽ പിടിച്ചത്.
ലേലത്തിൽ അമൽ മുഹമ്മദ് മാത്രമായിരുന്നു പങ്കെടുത്തത്. ഒരാൾ മാത്രം പങ്കെടുത്ത ലേലത്തിൽ ലേലം ഉറപ്പിച്ച നടപടിക്കെതിരെ പരാതി ഉയർന്നതോടെയാണ് ലേലം റദ്ദാക്കാനും പുനർ ലേലം നടത്താനും കമ്മീഷണർ ഉത്തരവ് നൽകിയത്.

Comments are closed.