mehandi new

ഗുരുവായൂരില്‍ ഹര്‍ത്താല്‍ ബാധിച്ചില്ല

fairy tale

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.2em” use_border_color=”off” border_color=”#ffffff” border_style=”solid”]

planet fashion

ഗുരുവായൂര്‍ : ക്ഷേത്രദര്‍ശനത്തിനും ചൈമ്പൈ സംഗീതോത്സവത്തില്‍ പങ്കെടുക്കാനെത്തിയവരെയും ഹര്‍ത്താല്‍ ബാധിച്ചില്ല. ക്ഷേത്രപരിസരം ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിരുന്നെങ്കിലും കിഴക്കേനടയിലെയും പടിഞ്ഞാറെനടയിലെയും പ്രധാന ജംഗ്ഷനുകളിലെ വ്യാപാര സ്ഥാപനങ്ങള്‍ തുറന്നു പ്രവര്‍ത്തിച്ചില്ല. ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള ശബരിമല തീര്‍ത്ഥാടകരെത്തിയെങ്കിലും തിരക്ക് കുറവായിരുന്നു. ചെമ്പൈ മണ്ഡപത്തില്‍ പതിവു പോലെ ഇരുനൂറോളം പേര്‍ ഹര്‍ത്താല്‍ ദിനത്തിലും സംഗീതാര്‍ച്ചന നടത്തി.  ദേവസ്വത്തിന്റെ പാഞ്ചജന്യം കൗസ്തുഭം ഹോട്ടലുകള്‍ തുറന്നു പ്രവര്‍ത്തിച്ചു. ഔട്ടര്‍ റിംഗ് റോഡുകളിലെ ഹോട്ടലുകള്‍ അടഞ്ഞുകിടന്നു. ക്ഷേത്രത്തിലെ പ്രസാദ ഊട്ടിന് തിരക്കനുഭവപ്പെട്ടു. ട്രെയിനുകളില്‍ വന്‍ തിരക്കാണ് അനുഭവപ്പെട്ടത്. ഹര്‍ത്താലാനുകൂലികള്‍ നഗരത്തില്‍ പ്രകടനം നടത്തി. കിഴക്കേനടയില്‍ നിന്നും ആരംഭിച്ച പ്രകടനം നഗരം ചുറ്റി സമാപിച്ചു.  പ്രതിഷേധ പൊതുയോഗം ജനതാള്‍ എസ്. സംസ്ഥാന സെക്രട്ടറി സുരേഷ് വാര്യര്‍ ഉദ്ഘാടനം ചെയ്തു. സി.പി.എം. ലോക്കല്‍ സെക്രട്ടറി എം.സി.സുനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു. എല്‍.ഡി.എഫ് നേതാക്കളായ ഇ.പി.സുരേഷ് കുമാര്‍, വി.ടി. മായാമോഹനന്‍, പി.കെ.സത്യന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

Jan oushadi muthuvatur

Comments are closed.