ജവഹർ ബാൽ മഞ്ച്‌ന്റെ നേതൃത്വത്തിൽ ലീഡർ അനുസ്മരണം സംഘടിപ്പിച്ചു
![fairy tale](https://chavakkadonline.com/wp/wp-content/uploads/2024/05/fairytales.png)
ഗുരുവായൂർ : ജവഹർ ബാൽ മഞ്ച്‌ന്റെ നേതൃത്വത്തിൽ കെ കരുണാകരന്റെ പന്ത്രണ്ടാം ചരമവാർഷികത്തിൽ ലീഡർ അനുസ്മരണം നടത്തി. ഗുരുവായൂർ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗുരുവായൂർ കിഴക്കേനടയിൽ സംഘടിപ്പിച്ച അനുസ്മരണത്തോടനുബന്ധിച്ച് നൂറോളം അശരണർക്ക് ഭക്ഷണം വിതരണം ചെയ്തു.
![planet fashion](https://chavakkadonline.com/wp/wp-content/uploads/2024/05/planet-fashion.png)
ജവഹർ ബാലജനവേദി നിയോജകമണ്ഡലം ചെയർമാൻ ഒ.ആർ. പ്രതീഷ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോൺഗ്രസ്സ് വൈസ് പ്രെസിഡന്റ് ബാലൻ വാറണാട്ട് ഉദ്ഘാടനം നിർവ്വഹിച്ചു. ഒ. കെ. ആർ മണികണ്ഠൻ, നഗരസഭാ കൗൺസിലർ സി.എസ്. സൂരജ്, യൂത്ത് കോൺഗ്രസ്സ് ജില്ലാ സെക്രെട്ടറി കെ.ബി. വിജു, യൂത്ത് കോൺഗ്രസ്സ് നിയോജകമണ്ഡലം ഭാരവാഹികളായ വി.എസ്. നവനീത്, എ.കെ ഷൈമിൽ, കെ.ഡി.പ്രശാന്ത്, പ്രകാശൻമുണ്ടന്തറ, മുരളി വിലാസ്, അനന്ദ് രാമകൃഷ്ണൻ, വിഷ്ണു സതീഷ്കുമാർ എന്നിവർ നേതൃത്വം നൽകി.
![Jan oushadi muthuvatur](https://chavakkadonline.com/wp/wp-content/uploads/2025/01/IMG-20250120-WA0019.jpg)
Comments are closed.