Header

എടക്കഴിയൂരിൽ അപകടത്തിൽ പെട്ടത് സൈക്കിളിൽ ലോകം ചുറ്റുന്ന സ്പാനിഷ് ദമ്പതികൾ – മരിയക്ക് ശസ്ത്രക്രിയ വേണം എന്തു ചെയ്യണമെന്നറിയാതെ ലൂയിസ്

തൃശൂർ : സൈക്കിളിൽ ലോകം ചുറ്റുന്ന സ്പാനിഷ് ദമ്പതിമാരായ ലൂയിസും മറിയയും ചാവക്കാട് എടക്കഴിയൂരിൽ അപകടത്തിൽപ്പെട്ടിരുന്നു. തെക്കേ മദ്രസയിൽ വെച്ഛ് ഇവർ സഞ്ചരിച്ചിരുന്ന മോട്ടോർസൈക്കിളിൽ കാർ ഇടിക്കുകയായിരുന്നു. അപകടത്തിൽ മറിയ (28) യുടെ കാലൊടിയുകയും നട്ടെല്ലിന് ക്ഷതമേൽക്കുകയും ചെയ്തു. ഇന്നലെ ഉച്ചതിരിഞ്ഞു ഒന്നരമണിയോടെയായിരുന്നു അപകടം.

തിരുവത്ര ലാസിയോ ആമ്പുലൻസ് പ്രവർത്തകരുടെ സഹായത്തോടെ ആദ്യം ചാവക്കാട് ഹയാത് ആശുപത്രിയിലും പിന്നീട് തൃശൂരിലെ എലൈറ്റ് ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു.
മറിയയ്ക്ക് ശസ്ത്രക്രിയ വേണമെന്നാണ് ഡോക്ടർമാർ പറയുന്നത്. ഭാഷ വശമില്ലാതെ ആവശ്യത്തിന് പണമില്ലാതെ നിയമത്തിന്റെ നൂലാമാലകൾ തീർക്കാനാകാതെ പകച്ചുനിൽക്കുകയാണ് ലൂയിസ്.

മൂന്നാം തവണയാണ് ഇവർ ഇന്ത്യയിലെത്തുന്നത്. കേരളം വഴി ഗോവയിലേക്ക് പുതുവർഷദിനത്തിൽ എത്താനായിരുന്നു പദ്ധതി. കേരളത്തിലെ റോഡുകൾ സൈക്കിൾയാത്രയ്ക്ക് യോജിച്ചതല്ലാത്തതിനാലും യാത്ര വൈകുന്നതിനാലുമാണ് സൈക്കിൾ ഒഴിവാക്കി വാടകയ്ക്കെടുത്ത മോട്ടോർ സൈക്കിളിൽ ഇരുവരും യാത്ര തുടർന്നത്. കൊച്ചിയിൽനിന്ന് കോഴിക്കോട്ടേയ്ക്കുള്ള യാത്രയിലാണ് അപകടമുണ്ടായത്. ലൂയിസായിരുന്നു വണ്ടി ഓടിച്ചിരുന്നത്.

ഏപ്രിൽ മൂന്നിനാണ് ഇവർ നാട്ടിൽനിന്ന് യാത്ര തുടങ്ങിയത്. യൂറോപ്പിൽ കറങ്ങി ഫ്രാൻസ്, ഇറ്റലി, സ്ലോവാക്യ, ക്രോയേഷ്യ, തുർക്കി, ജോർജിയ, ഇറാൻ, ദുബായ്, ഒമാൻ വഴിയാണ് ഇന്ത്യയിലെത്തിയത്. കൗച്ച്സർഫിങ്ങ് എന്ന യാത്രികരുടെ കൂട്ടായ്മയാണ് ഇവർക്ക് സഹായങ്ങൾ ചെയ്യുന്നത്.

thahani steels

Comments are closed.