കരുണ വൈവാഹിക സംഗമം 2025 – 14 പേർ ജീവിത പങ്കാളികളെ തിരഞ്ഞെടുത്തു

ഗുരുവായൂർ : ഗുരുവായൂരിൽ കരുണ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ വൈവാഹിക സംഗമവും അമ്മമാർക്കുള്ള പെൻഷൻ വിതരണവും നടന്നു. ഗുരുവായൂർ മാതാ കമ്മ്യൂണിറ്റി ഹാളിൽ വെച്ച് നടന്ന സംഗമം പ്രശസ്ത ഹൃദ്രോഗ വിദഗ്ധനും ചാവക്കാട് ഹയാത്ത് ആശുപത്രി മാനേജിങ് ഡയറക്ടറുമായ ഡോ. ഷൗജാദ് മുഹമ്മദ് ഉദ്ഘാടനം ചെയ്തു. കരുണ ഫൗണ്ടേഷൻ ചെയർമാൻ കെ ബി സുരേഷ് അദ്ധ്യക്ഷത വഹിച്ചു. സംഗമത്തിൽ പതിന്നാലു പേർ ജീവിത പങ്കാളികളെ തിരഞ്ഞെടുത്തു. 426 പേർ ഇതുവരെ കരുണയിലൂടെ വിവാഹിതരായിട്ടുണ്ട്.

പൊതുപ്രവർത്തകൻ കരീം പന്നിത്തടം വിശിഷ്ടാതിഥിയായി പങ്കെടുത്തു. അമ്മമാർക്കുള്ള പെൻഷൻ വിതരണം പ്രവാസി വ്യവസായി ഫിറോസ് ലിബ്ര ഉദ്ഘാടനം ചെയ്തു. പെൻഷൻ വിതരണത്തിന് കരുണ ട്രഷറർ സോമശേഖരൻ പിള്ള നേതൃത്വം നൽകി. ഡോ. ഷൗജാദ്, ഫിറോസ് ലിബ്ര എന്നിവരെ വേദിയിൽ പൊന്നാട അണിയിച്ച് ആദരിച്ചു.
പരിസ്ഥിതി വിദഗ്ദൻ ഡോ. സാബു, കൗൺസിലർ രേണുക ടീച്ചർ, സിനിമാ തിരക്കഥാകൃത്ത് സന്തോഷ് പണിക്കർ, ഹയാത്ത് ആശുപത്രി ജനറൽ മാനേജർ ശാക്കിർ, അബ്ദുട്ടി കൈതമുക്ക്, വോയ്സ് ഓഫ് ഡിസെബിൾഡ് പ്രസിഡൻ്റ് പി എൻ രാമകൃഷ്ണൻ എന്നിവർ ആശംസകൾ നേർന്നു.
ചീഫ് കോർഡിനേറ്റർ ഫാരിദ ഹംസ, ജോസ് സുവർണ്ണ, സാജിത മൊയ്നുദ്ദീൻ, ലതിക സത്യൻ, ശാന്ത ശ്രീനിവാസൻ, ഷീല സുരേഷ്, മൈന രവീന്ദ്രൻ, സുലോചന ടീച്ചർ, സൈക്കോളജിസ്റ്റ് മിനി, ഉണ്ണികൃഷ്ണൻ പാലക്കോട്, കുമാർ കുന്നംകുളം, മീന സഹദേവൻ, വഹാബ്, മഞ്ജു രവീന്ദ്രൻ, വത്സൻ കളത്തിൽ, ഡേവിസ് ചുങ്കത്ത്, പി കെ രാജൻ, കെ കെ ബക്കർ, അക്ബർ ചിനക്കൽ, കെ സുഗതൻ, ശക്തിധരൻ, ബിജു, ഐശ്വര്യ വൈശാഖ്, ബൈജു, സുബൈദ, മൻസൂർ, സത്യനാരായണൻ, ഡേവിസ് ചുങ്കത്ത്, വത്സ ജോസ്, കാർത്തികേയൻ, രമണി മുതലായവർ വൈവാഹിക സംഗമത്തിന് നേതൃത്വം നൽകി.
കരുണ ഫൗണ്ടേഷൻ സെക്രട്ടറി സതീഷ് വാര്യർ സ്വാഗതവും വൈസ് ചെയർമാൻ ശ്രീനിവാസൻ ചുള്ളിപ്പറമ്പിൽ നന്ദിയുംപറഞ്ഞു.

Comments are closed.