mehandi new

ഗുരുവായൂർ റെയിൽവേ റോഡ് ശോചനീയാവസ്ഥ ഉടൻ പരിഹരിക്കുക്ക – ഓട്ടോ & ലൈറ്റ് മോട്ടോർ ഡ്രൈവേഴ്സ് യൂണിയൻ

fairy tale

ചാവക്കാട് : ഗുരുവായൂർ റെയിൽവേ റോഡ് ശോചനീയാവസ്ഥ ഉടൻ പരിഹരിക്കുക എന്നാവശ്യപ്പെട്ട് ഓട്ടോ & ലൈറ്റ് മോട്ടോർ ഡ്രൈവേഴ്സ് യൂണിയൻ ( സി ഐ ടി യു ) ചാവക്കാട് ഏരിയ കമ്മിറ്റി ഗുരുവായൂർ റെയിൽവേ സ്റ്റേഷൻ മാസ്റ്റർ ജെ എൽ മീണക്ക് നിവേദനം നൽകി. യൂണിയൻ ജില്ലാ ജനറൽ സെക്രട്ടറി പി കെ പുഷ്പാകരന്റെ നേതൃത്വത്തിൽ കൊടുത്ത നിവേദന സംഘത്തിൽ സി ഐ ടി യു ചാവക്കാട് ഏരിയ പ്രസിഡന്റ് കെ എം അലി, യൂണിയൻ നേതാക്കളായ കെ കെ മുബാറക്, ടി എസ് ദാസൻ, വി പി അബു, പി എ രാധാകൃഷ്ണൻ,  എം ബി സുനിൽ,  പ്രസാദ്, പ്രതാപനുണ്ണി എന്നിവരും സംബന്ധിച്ചു.  റോഡ് പണി ഉടൻ ആരംഭിച്ചില്ലെങ്കിൽ ശക്തമായ പ്രക്ഷോഭ പരിപാടികൾക്ക് യൂണിയൻ നേതൃത്വം നൽകുമെന്ന് ഭാരവാഹികൾ അറിയിച്ചു.

Jan oushadi muthuvatur

Comments are closed.