mehandi new

ഉദ്യോഗസ്ഥര്‍ കൂട്ട അവധിയെടുത്തു – ഗുരുവായൂര്‍ ആര്‍.ടി.ഒ ഓഫീസിന്റെ പ്രവര്‍ത്തനം അവതാളത്തിലായി

fairy tale

rtoഗുരുവായൂര്‍ : മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ കൂട്ട അവധിയെടുത്തതിനാല്‍ ഗുരുവായൂര്‍ സബ്ബ് ആര്‍.ടി.ഒ ഓഫീസിന്റെ പ്രവര്‍ത്തനം അവതാളത്തിലായി. വിവിധ ആവശ്യങ്ങള്‍ക്കായി സബ്ബ് ആര്‍ ടി.ഒ ഓഫീസിലെത്തിയ നൂറ് കണക്കിന് പേര്‍ക്ക് മണിക്കൂറുകള്‍ കാത്ത് നിന്ന് മടങ്ങേണ്ടി വന്നു. ടിപ്പര്‍ മാഫിയകളുടെ പ്രതികാര നടപടിയെ തുടര്‍ന്ന് പെരുമ്പാവൂര്‍ ജോയിന്റ് ആര്‍.ടി.ഒ ഷാജിമാധവനെ അകാരണമായി സസ്‌പെന്‍ഡ് ചെയ്തുവെന്നാരാപിച്ചാണ് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ കൂട്ടത്തോടെ അവധിയെടുത്തത്. ഇത് മൂലം വാഹന രജിസ്‌ട്രേഷന്‍, ഫിറ്റനസ് സര്‍ട്ടിഫിക്കറ്റ്, ലേണിംഗ് ടെസ്റ്റ്, ഡ്രൈവിംഗ് ടെസ്റ്റ് തുടങ്ങി വിവിധ ആവശ്യങ്ങള്‍ക്കായെത്തിയവരാണ് വലഞ്ഞത്.

Pharmacy wanted Chavakkad

Comments are closed.