mehandi new

വ്യാപാരികളെ കുടിയൊഴിപ്പിക്കല്‍ – നിരാഹാര സമരം ആരംഭിച്ചു

fairy tale

ഗുരുവായൂര്‍ : ക്യൂകോംപ്ലക്‌സിന്റെ പേരില്‍ 30 വ്യാപാരികളെ ബദല്‍ സംവിധാനം നല്‍കാതെ കുടിയൊഴിപ്പിക്കാനുള്ള ദേവസ്വത്തിന്റെ നീക്കത്തിനെതിരെ വ്യാപാരികളുടെ 24 മണിക്കൂര്‍ നിരാഹാര സമരം ആരംഭിച്ചു. പടിഞ്ഞാറെനടയില്‍ ആരംഭിച്ച നിരാഹാര സമരത്തിന്റെ ഉദ്ഘാടനം നഗരസഭ ചെയര്‍പേഴ്‌സന്‍ പ്രൊഫ പി.കെ.ശാന്തകുമാരി നിര്‍വ്വഹിച്ചു. വ്യാപാരികളുമായി ദേവസ്വം ചര്‍ച്ചക്ക് തയ്യാറാവണമെന്ന് അവര്‍ ആവശ്യപ്പെട്ടു. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ല പ്രസിഡന്റ് കെ.വി അബ്ദുല്‍ ഹമീദ് അധ്യക്ഷത വഹിച്ചു. വിവിധ രാഷ്ടീയ കക്ഷി പ്രതിനിധികളായി എം.സി.സുനില്‍കുമാര്‍, പി യതീന്ദ്രദാസ്, പി.ഐ സൈമണ്‍, സി.ഡി ജോണ്‍സന്‍, ജി.കെ പ്രകാശന്‍, എം ബിജേഷ് തുടങ്ങിയവര്‍ സംസാരിച്ചു. മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് ടി.എന്‍ മുരളി, ജനറല്‍സെക്രട്ടറി റഹ്മാന്‍ പി തിരുനെല്ലൂര്‍, ഭാരവാഹികളായ കെ രാധാകൃഷ്ണന്‍, എന്‍ പ്രഭാകരന്‍ നായര്‍, എ ആനന്ദന്‍ എന്നിവരാണ് നിരാഹാരമിരിക്കുന്നത്. ഇന്നലെ രാവിലെ 10ന് ആരംഭിച്ച നിരാഹാരം ഇന്ന് 10ന് അവസാവിപ്പിക്കും.
ദേവസ്വം കെട്ടിടങ്ങളില്‍ കാലങ്ങളായി കച്ചവടം നടത്തിവരുന്ന 30 വ്യാപാരികളെ സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ മാനിയ്ക്കാതെ ഒഴിപ്പിയ്ക്കാനുള്ള ശ്രമം നേരിടുന്നതിന് ഗുരുവായൂര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന് പിന്തുണ നല്‍കാന്‍ കേരള ഹോട്ടല്‍ ആന്റ് റസ്‌റ്റേറന്റ് അസോസിയേഷന്‍ ഗുരുവായൂര്‍ യൂണിറ്റ് യോഗം തീരുമാനിച്ചു. ക്ഷേത്ര ഭരണാധികള്‍ കച്ചവടക്കാരോട് മാനുഷിക പരിഗണനപോലും നല്‍കാതെ ഏകാധിപതികളെപ്പോലെ പെരുമാറുകയാണെന്നും സര്‍ക്കാര്‍ എത്രയും പെട്ടെന്ന് ഈ കമ്മിറ്റിയെ പുറത്താക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ജി.കെ.പ്രകാശ് അദ്ധ്യക്ഷത വഹിച്ചു. സി.ബിജുലാല്‍, അരവിന്ദന്‍, കെ.പി.സുന്ദരന്‍, ആര്‍.എ.ഷാഫി, ടി.കെ.ഫാറൂഖ് എന്നിവര്‍ സംസാരിച്ചു.

Royal footwear

Comments are closed.