mehandi new

ടൗണ്‍ക്ലബ്ബ് കുടുംബ സംഗമവും പുരസ്‌കാര വിതരണവും നടത്തി

fairy tale

ഗുരുവായൂര്‍ : ടൗണ്‍ക്ലബ്ബ് കുടുംബ സംഗമവും വിവിധ മേഖലകളില്‍ പ്രാവിണ്യം നേടിയവര്‍ക്കുള്ള പുരസ്‌കാര വിതരണവും മന്ത്രി വി.എസ്.സുനില്‍കുമാര്‍ നിര്‍വ്വഹിച്ചു. മാലിന്യ സംസ്‌കരണത്തിന് സംഘടനകള്‍ മുന്നിട്ടിറങ്ങണമെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. കാനൂസ് റസിഡന്‍സിയില്‍ നടന്ന ചടങ്ങില്‍ ക്ലബ്ബ് പ്രസിഡന്റ് സി.ഡി.ജോണ്‍സന്‍ അധ്യക്ഷത വഹിച്ചു. ക്ലബ്ബ് നടപ്പിലാക്കുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായുള്ള ധനസഹായ വിതരണം നഗരസഭ ചെയര്‍പേഴ്‌സന്‍ പ്രൊഫ പി.കെ ശാന്തകുമാരി നിര്‍വ്വഹിച്ചു. നഗരസഭ കൗണ്‍സിലര്‍മാരായ ശോഭ ഹരിനാരായണന്‍, ശ്രീദേവി ബാലന്‍ എന്നിവര്‍  മുഖ്യാതിഥികളായിരുന്നു. കായിക താരം കെ.എസ്. അനന്തു, കൗണ്‍സിലര്‍ പ്രസാദ് പൊന്നരാശേരി, മാധ്യമപ്രവര്‍ത്തകന്‍ വി.പി.ഉണ്ണികൃഷ്ണന്‍, വ്യാപാരി കെ.വി.രവീന്ദ്രന്‍, ജൈവകര്‍ഷകന്‍ തറയില്‍ ഗോപിനാഥന്‍ എന്നിവരെ ചടങ്ങില്‍ ആദരിച്ചു.

Comments are closed.