mehandi new

പൈതൃകം ഗുരുവായൂരിന്റെ ആഭിമുഖ്യത്തില്‍ വൈജ്ഞാനിക സദസ്സും കുടുംബസംഗമവും നടത്തി

fairy tale

ഗുരുവായൂര്‍ : പൈതൃകം ഗുരുവായൂരിന്റെ ആഭിമുഖ്യത്തില്‍ വൈജ്ഞാനിക സദസ്സും കുടുംബസംഗമവും നടത്തി. രുഗ്മിണി റീജന്‍സിയില്‍ നടന്ന ചടങ്ങ് ഗുരുവായൂരിലെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ എ.വേണുഗോപാല്‍ ഉദ്ഘാടനം ചെയ്തു. പൈതൃകം രക്ഷാധികാരി ഡോ.കെ.ബി സുരേഷ് അധ്യക്ഷത വഹിച്ചു. കുടുംബം ഒരു സ്വര്‍ഗം എന്ന വിഷയത്തെകുറിച്ച് വിദ്വാന്‍ കെ.ഭാസ്‌കരന്‍ പ്രഭാഷണം നടത്തി. മാധ്യമ പ്രവര്‍ത്തകന്‍ ജോഫി ചൊവ്വന്നൂരിനെ ചടങ്ങില്‍ ആദരിച്ചു. രമേശ് കേച്ചേരി, അഡ്വ.രവിചങ്കത്ത്, കെ.വിജയന്‍ മേനോന്‍, മധു കെ.നായര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Unani banner ad

Comments are closed.