ചാവക്കാട് : ഗുരുവായൂർ ടൗൺ ഹാളിലും വടക്കേകാട് ടി എം കെ റീജൻസിയിലും ഇന്ന് നടത്തിയ അമല ക്ലസ്റ്റർ ആന്റിജൻ പരിശോധനയിൽ എല്ലാവരുടെയും ഫലം നെഗറ്റീവ്.

വടക്കേക്കാട് റ്റി.എം.കെ റീജൻസിയിൽ പ്രത്യേകം സജ്ജമാക്കിയ കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററിൽ വടക്കേക്കാട് ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിലായിരുന്നു ആന്റിജൻ പരിശോധന നടത്തിയത്.

പരിശോധന നടത്തിയ 82 പേരുടേയും ഫലം നെഗറ്റീവ്.

പുന്നയൂക്കുളം, വടക്കേക്കാട് എന്നീ പഞ്ചായത്തുകളിൽ നിന്നും ജൂലൈ 22 ന് ശേഷം അമല ആശുപത്രിയിൽ സന്ദർശിച്ച 82 പേരെ കണ്ടെത്തിയാണ് പരിശോധന നടത്തിയത്.

ഇതിന് മുൻപ് നടത്തിയ 280 പേരുടേയും പരിശോധനഫലം നെഗറ്റീവാണ്.